x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലുണക്കൽ ജോലികളിൽ വ്യാപൃതരായി കർഷകർ

വെബ് ഡെസ്ക്
Published: October 2, 2026 02:12 AM IST | Updated: October 2, 2026 02:12 AM IST

ന​ല്ലേ​പ്പി​ള്ളി​യി​ൽ ആ​ദ്യം കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.

ചി​റ്റൂ​ർ: മൂ​പ്പുകു​റ​ഞ്ഞ ജ്യോ​തി മ​ട്ട നെ​ല്ല് വി​ള​വെ​ടു​പ്പ് ന​ട​ത്തി പൊ​തു​വി​പ​ണി​യി​ൽ വി​ൽ​ക്കാ​ൻ ദ്രു​ത​ഗ​തി​യി​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്നു. മ​റ്റു​വി​ത്തി​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു മാ​സ​ത്തെ വി​ള​വെ​ടു​പ്പ് സ​മ​യം ജ്യോ​തി മ​ട്ട​യ്ക്ക് കു​റ​വാ​ണ്. കൊ​യ്ത നെ​ല്ല് വെ​യി​ലി​ൽ ഉ​ണ​ക്കി പ​ല​രും വി​പ​ണി​യി​ലെ​ത്തി​ച്ചു ക​ഴി​ഞ്ഞു. ഈ ​നെ​ല്ലി​ന് ന്യാ​യ​വി​ല ല​ഭി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ചി​റ്റൂ​രി​ൽ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ ക​നാ​ൽ വെ​ള്ള​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്.

ക​നാ​ൽവെ​ള്ളം മൂ​ല​ത്ത​റ​യി​ൽ നി​ന്നും ഇ​ട​തു വ​ല​തു ക​നാ​ലു​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ 5.90 മീ​റ്റ​ർ ജ​ലം നി​റ​ച്ചി​രു​ന്ന​താ​യി ഡാം ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു . താ​ലൂ​ക്കി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കൃ​ഷി ഉ​ണ​ക്ക് ബാ​ധി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​വ​കു​പ്പി​ൽ നി​ന്നും ധ​സ​ഹാ​യം ല​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham Farmers

Recent News

Corehub Up