x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ഭൂ​മി​യാ​കു​ന്ന മ​ല​യോ​ര​ത്തെ റോ​ഡു​ക​ൾ

വെബ് ഡെസ്ക്
Published: October 3, 2026 03:35 AM IST | Updated: October 3, 2026 03:35 AM IST

കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ, സെ​ന്‍റ് തോ​മ​സ് സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലെ ക​വ​ല​യി​ലെ സീ​ബ്രാ ലൈ​ൻ.

കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും ക​വ​ല​ക​ളി​ലും റോ​ഡി​ലെ സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. തു​ട​ർ​ച്ച​യാ​യ മ​ഴ​യും കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​വും മൂ​ല​മാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ സു​ര​ക്ഷാ വ​ര​ക​ൾ പൂ​ർ​ണ​മാ​യി തെ​ളി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്.

കൊ​ട്ടി​യൂ​ർ,കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ഇ​താ​ണ് സ്ഥി​തി. കേ​ള​കം ടൗ​ണി​ലെ അ​ട​യ്ക്കാ​ത്തോ​ട് ജം​ഗ്ഷ​ൻ, നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ദി​നം​പ്ര​തി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ, സെ​ന്‍റ് തോ​മ​സ് സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ലെ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ പേ​രി​നു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ണി​ച്ചാ​ർ ടൗ​ണി​ലെ പ്ര​ധാ​ന സീ​ബ്രാ ലൈ​നും പൂ​ർ​ണ​മാ​യും മാ​ഞ്ഞു​പോ​യി​ട്ടു​ണ്ട്. പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​യു​ന്ന തി​ര​ക്കേ​റി​യ പ്ര​ധാ​ന ക​വ​ല​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല.

ദു​രി​ത​ത്തി​ലാ​യി വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളും
സീ​ബ്രാ ലൈ​നു​ക​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​യ്ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ ഭ​യ​ത്തോ​ടെ​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന വ​യോ​ധി​ക​രും രോ​ഗി​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​മൂ​ലം മി​നി​റ്റു​ക​ളോ​ളം റോ​ഡ​രി​കി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ആ​ശ​യ​ക്കു​ഴ​പ്പം
സീ​ബ്രാ ലൈ​നു​ക​ൾ കാ​ണാ​ത്ത​ത് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. സീ​ബ്രാ ലൈ​നു​ക​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ന് കു​റു​കെ ക​ട​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ന്ന​ത് പി​ന്നാ​ലെ എ​ത്തു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ന​വീ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യം
സാ​ധാ​ര​ണ പെ​യി​ന്‍റ​ടി​ച്ച് മാ​സ​ങ്ങ​ൾ​ക്ക​കം മാ​ഞ്ഞു​പോ​കു​ന്ന രീ​തി​ക്ക് പ​ക​രം, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ പു​തി​യ സീ​ബ്ര ലൈ​നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വ​ര​യ്ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​ന് പു​റ​മെ, രാ​ത്രി​കാ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ള്ള​പ്പോ​ഴും ദൂ​ര​ത്തു​നി​ന്നു​ത​ന്നെ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ആ​ധു​നി​ക റി​ഫ്ല​ക്ട​ർ ലൈ​റ്റു​ക​ൾ, വാ​ർ​ണിം​ഗ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണം. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മ​ല​യോ​ര​ത്തെ ക​വ​ല​ക​ളി​ൽ കാ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

Tags : NattuVishesham.DistricteNews

Recent News

Corehub Up