x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തി​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് മേ​ലൂ​രി​ൽനി​ന്നു പൂ​വ​ൻ​കു​ല​ക​ൾ

വെബ് ഡെസ്ക്
Published: October 3, 2026 04:33 AM IST | Updated: October 3, 2026 04:33 AM IST

മേ​ലൂ​രി​ൽ നി​ന്നു നേ​ർ​ച്ച​യാ​യി കൊ​ണ്ടു​വ​ന്ന പൂ​വ​ൻ​കൂ​ല​ക​ൾ കൊ​ര​ട്ടി പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് ഏ​റ്റു​വാ​ങ്ങു​ന്നു.

കൊ​ര​ട്ടി: മു​ത്തി​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് പൂ​വ​ൻ​കു​ല നേ​ർ​ച്ച​യു​മാ​യി മേ​ലൂ​രി​ൽ​നി​ന്ന് വി​ശ്വാ​സി​ക​ളെ​ത്തി. ഉ​ദ്ദി​ഷ്ട​കാ​ര്യ​സാ​ധ്യ​ത്തി​നും അ​നു​ഗ്ര​ഹ​ല​ബ്ധി​ക്കും ന​ന്ദി​യാ​യും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ വി​ശ്വാ​സി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന നേ​ർ​ച്ച​യാ​ണ് പൂ​വ​ൻ​കു​ല.

ഈ ​നേ​ർ​ച്ച​യു​ടെ തു​ട​ക്കം മേ​ലൂ​രി​ൽ നി​ന്നാ​ണെ​ന്നാ​ണു വി​ശ്വാ​സം. വി​ള​വി​ന്‍റെ ആ​ദ്യ​ഫ​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​വ​ൻ​കു​ല നേ​ർ​ച്ച ആ​രം​ഭി​ച്ച​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

മേ​ലൂ​രി​ൽ​നി​ന്ന് കൊ​ര​ട്ടി​മു​ത്തി​ക്ക് നേ​ർ​ച്ച​യാ​യി കൊ​ണ്ടു​വ​ന്ന പൂ​വ​ൻ​പ​ഴ​ക്കു​ല​യി​ൽ​നി​ന്ന് പ​ഴം ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ഷ​ക​പ്ര​മാ​ണി, നേ​ർ​ച്ച​യാ​യ​തി​നാ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന വി​ശ്വാ​സി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​കോ​പി​ത​നാ​യി മു​ത്തി​യെ ആ​ക്ഷേ​പി​ക്കു​ക​യും കു​ല​യി​ൽ​നി​ന്ന് ബ​ല​മാ​യി അ​ട​ർ​ത്തി​യെ​ടു​ത്ത് പ​ഴ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ ണ് ഐ​തി​ഹ്യം.

തു​ട​ർ​ന്ന് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. അ​രു​താ​ത്ത പ്ര​വൃ​ത്തി​ക്കു മ​രു​ന്ന​ല്ല, പ്രാ​യ​ശ്ചി​ത്ത​മാ​ണു വേ​ണ്ട​തെ​ന്ന വൈ​ദ്യ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മു​ത്തി​യു​ടെ സ​ന്നി​ധി​യി​ലെ​ത്തി മാ​പ്പ​പേ​ക്ഷി​ച്ച​തോ​ടെ വേ​ദ​ന ശ​മി​ച്ചെ​ന്നാ​ണു വി​ശ്വാ​സം.

ന​ന്ദി​യു​ടെ​യും പ്രാ​യ​ശ്ചി​ത്ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി 40 പ​റ നി​ലം മു​ത്തി​ക്ക് നേ​ർ​ച്ച​യാ​യി ന​ൽ​കി. കൂ​ടാ​തെ സ്വ​ർ​ണം​കൊ​ണ്ട് പൂ​വ​ൻ​കു​ല നി​ർ​മി​ച്ച് സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് പൂ​വ​ൻ​കു​ല നേ​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ല​ഭി​ച്ച​തെ​ന്നാ​ണ് വി​ശ്വാ​സം. ഇ​തി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മേ​ലൂ​രി​ൽ​നി​ന്ന് പൂ​വ​ൻ​കു​ല​ക​ളു​മാ​യി വി​ശ്വാ​സി​ക​ൾ കൊ​ര​ട്ടി​യി​ലെ​ത്തി​യ​ത്.

മേ​ലൂ​ർ സെ​ന്‍റ്് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പൊ​ള്ള​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു. അ​സി. വി​കാ​രി ഫാ. ​ജി​ബി​ൻ ക​ദ​ളി​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ വ​ർ​ഗീ​സ് വെ​ളി​യ​ൻ, വി​ക്ട​ർ കോ​ച്ചേ​രി, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് വ​ടാ​ശേ​രി, ഭാ​ര​വാ​ഹി​ക​ൾ, പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​രി​ങ്ങൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ​നി​ന്നും വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ള്ളി​ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​ഡി​ന്‍റോ മാ​ണി​ക്യ​ത്താ​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ​സ് ക​രേ​ട​ൻ, ജോ​ൺ​സ​ൺ വ​ട​ക്കും​പാ​ട​ൻ, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പീ​റ്റ​ർ വ​ട​ക്കും​പാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ൻ​കു​ല​ക​ളെ​ത്തി​ച്ചു.

കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് നേ​ർ​ച്ച​ക്കു​ല​ക​ൾ ഏ​റ്റു​വാ​ങ്ങി. കൈ​ക്കാ​ര​ന്മാ​രാ​യ​ജോ​മോ​ൻ ജോ​സ്, റി​ജോ റാ​ഫേ​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​രി​ത്ര​സ്മ​ര​ണ പു​തു​ക്കി​യ നേ​ർ​ച്ച സ​മ​ർ​പ്പ​ണം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് പ​ള്ളി​യി​ലെ​ത്തി​യ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up