കല്പറമ്പ് ഇടവക ഫൊറോനയായി പ്രഖ്യാപിച്ചതിന്റെ 25 ാംവാർഷികാഘോഷം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ജൂബിലി തിരിതെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്കല്ലൂർ: കല്പറമ്പ് ഇടവക ഫൊറോനയായി ഉയർത്തിയതിന്റെ 25 ാം വർഷം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ജൂബിലി തിരിതെളിയിച്ചുകൊണ്ട് ഉദ് ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്നതാണു ജൂബിലി ആഘോഷങ്ങൾ.
ഫൊറോനയുടെ ആദ്യവികാരി ഫാ. ആന്റണി പുതുശേരി, വികാരി ഫാ. പോളി കണ്ണൂ ക്കാടൻ, ഫാ. ബെൽഫിൻ കോ പ്പുള്ളി, ഫാ. ഷെറൻസ് എളംന്തുരുത്തി എന്നിവർ പങ്കെടുത്തു.
കല്പറമ്പ് ഫൊറോനയിൽ പത്തു പള്ളികളാണുളളത്. അരിപ്പാലം, വെള്ളാങ്കല്ലൂർ, വടക്കുംകര, എടക്കുളം, പടിയൂർ, മതിലകം, പടിഞ്ഞാറെ വെമ്പല്ലൂർ, വള്ളിവട്ടം, കൊടുങ്ങല്ലൂർ എന്നിവയാണ് ഫൊറോനയിലെ മറ്റ് ഇടവകകൾ.
ഫൊറോന വികാരി ഫാ. പോളി കണ്ണൂക്കാടൻ, കൈക്കാരൻമാരായ സൈമൺ കോലംകണ്ണി, ജോയ് മാളിയേക്കൽ, ജോയ് വിതയത്തിൽ പാറപ്പുറം എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews