പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമിന്റെ കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നുവീണ നിലയില്‍.
പുതുക്കാട്' : താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമിന്റെ കോണ്‍ക്രീറ്റ് സീലിംഗിന്റെ ചെറിയൊരു ഭാഗം അടര്‍ന്നുവീണു. കഴിഞ്ഞദിവ സമാണ് രണ്ടര അടിയോളം വീതിയുള്ള സീലിംഗിന്റെ ഭാഗം അടര്‍ന്നുവീണത്. അപകടസമയത്ത് ലേബര്റൂമില് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സീലിംഗ് തകരാന്‍ കാരണമെന്നാണ് ആക്ഷേപം.
സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതര്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന് വിവരം കൈമാറിയിട്ടുണ്ട്. 2025 ജൂലൈയില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗ് തകര്‍ന്നുവീണത് വലിയവിവാദമായിരുന്നു.
Tags : NattuVishesham.DistricteNews