x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സ്തി​ഷ്ക​ശേ​ഷി വി​ക​സി​പ്പി​ക്ക​ലാ​ണ് അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി: ഡോ. ​ജീ​വ​ൻ ജോ​ബ് തോ​മ​സ്

വെബ് ഡെസ്ക്
Published: October 2, 2026 02:15 AM IST | Updated: October 2, 2026 02:15 AM IST

പ്ര​ഫ.​ടി.​വി. ശ​ശി സ്മാ​ര​ക പു​ര​സ്കാ​രം ഡോ. ​എം.​എ​സ്. പ്രി​യ​ദ​ർ​ശി​നി​ക്ക് ഡോ. ​ജീ​വ​ൻ ജോ​ബ് തോ​മ​സ് സ​മ്മാ​നി​ക്കു​ന്നു.

ചി​റ്റൂ​ർ: നി​ര​ന്ത​ര​മാ​യി പു​തി​യ വൈ​ദ​ഗ്ധ്യ​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ന്ന​തി​ലൂ​ടെ സ​ജീ​വ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​സ്തി​ഷ്ക​ങ്ങ​ൾ നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്തും മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ സ​ർ​ഗാ​ത്മ​ക​മാ​യ അ​തി​ജീ​വ​ന​ത്തെ സ​ഹാ​യി​ക്കു​മെ​ന്ന് വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​കാ​ര​നും നോ​വ​ലി​സ്റ്റു​മാ​യ ജീ​വ​ൻ ജോ​ബ് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ഞ്ച​ജ​ന്യം ലൈ​ബ്ര​റി​യും ചി​റ്റൂ​ർ ഗ​വ. കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. ടി. ​വി. ശ​ശി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​ത്തി​ൽ സ​ർ​ഗാ​ത്മ​ക​ത​യു​ടെ അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള 2026 ലെ ​പ്ര​ഫ.​ടി.​വി . ശ​ശി സ്മാ​ര​ക പാ​ഞ്ച​ജ​ന്യം പു​ര​സ്കാ​രം കൊ​ടു​ങ്ങ​ല്ലൂ​ർ കെ​കെ​ടി​എം കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ ഡോ.​എം.​എ​സ്. പ്രി​യ​ദ​ർ​ശി​നി​ക്ക് സ​മ്മാ​നി​ച്ചു. 25000 രൂ​പ​യും ബൈ​ജു​ദേ​വ് രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ഞ്ച​ജ​ന്യം പ്ര​സി​ഡ​ന്‍റ് ജി​ഷി​ബ പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി. ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മേ​രി ഷാ​ല​റ്റ്, പു​ര​സ്കാ​ര ജേ​താ​വാ​യ ഡോ.​എം.​എ​സ്. പ്രി​യ​ദ​ർ​ശി​നി, പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യാ​യ വാ​സ​ന്തി, ടി.​ജി. നി​ര​ഞ്ജ​ൻ, ഡോ.​വി.​ആ​ർ. അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham brain capacity

Recent News

Corehub Up