x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേരാമ്പ്ര പ​റ​യും എം​എ​ൽ​എ കേ​ൾ​ക്കും...

വെബ് ഡെസ്ക്
Published: October 2, 2026 02:51 AM IST | Updated: October 2, 2026 02:51 AM IST

പേ​രാ​മ്പ്ര പ​റ​യും എം​എ​ൽ​എ കേ​ൾ​ക്കും പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ഫാ​ത്തി​മ ത​ഹ​ലി​യ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

പദ്ധതിയാരംഭിച്ച് ഫാത്തിമ തഹ്‌ലിയ എംഎൽഎ

പേ​രാ​മ്പ്ര: അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്‌​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ച​ക്കി​ട്ട​പാ​റ, ച​ങ്ങ​രോ​ത്ത്, കൂ​ത്താ​ളി, പേ​രാ​മ്പ്ര, നൊ​ച്ചാ​ട്, ചെ​റു​വ​ണ്ണൂ​ർ, മേ​പ്പ​യൂ​ർ, കീ​ഴ​രി​യൂ​ർ, അ​രി​ക്കു​ളം, തു​റ​യൂ​ർ എ​ന്നീ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പെ​ട്ട ത്രി​ത​ല ജ​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം പേ​രാ​മ്പ്ര ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ഗൃ​ഹ പാ​ഠം ന​ട​ത്തി അ​വ​ത​രി​പ്പി​ക്കാ​നാ​യി അ​ഞ്ച് ചോ​ദ്യ​ങ്ങ​ൾ എം​എ​ൽ​എ ഓ​രോ പ​ഞ്ചാ​യ​ത്തി​നും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ പ്ര​ദേ​ശ​ത്തും സാ​ധ്യ​മാ​ക്കേ​ണ്ട​താ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​താ​ത്‌ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ല​വ​ത​രി​പ്പി​ച്ചു.

പേ​രാ​മ്പ്ര ടൗ​ണി​ന്‍റെ ശാ​പ​മാ​യ മാ​ലി​ന്യ പ്ര​ശ്നം, മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും വി​പു​ല​പ്പെ​ടു​ത്ത​ൽ, പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ൽ റോ​ഡി​നാ​യി നി​ർ​ദ്ദേ​ശി​ച്ച പു​തി​യ വ​ഴി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും ഡി​പി​ആ​ർ ത​യാ​റാ​ക്ക​ലും, പേ​രാ​മ്പ്ര താ​ലൂ​ക്ക് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​ന​ക​ൾ, നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ്കൂ​ൾ മോ​ഡ​ൽ വി​ദ്യാ​ല​യ​മാ​ക്ക​ൽ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റീ​ജ​ണ​ൽ സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​നം, വെ​ളി​യ​ന്നൂ​ർ, ആ​വ​ള പാ​ണ്ടി കൃ​ഷി യോ​ഗ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണി​ത്. ഓ​രോ മാ​സ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രേ​യും മ​റ്റു ജ​ന പ്ര​തി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രും.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ളാ​യ ഉ​മ്മ​ർ ത​ണ്ടോ​റ കൂ​ത്താ​ളി, ന​സീ​മ വാ​ഴ​യി​ൽ ച​ങ്ങ​രോ​ത്ത്, ല​തി​ക വി​നോ​ദ് പേ​രാ​മ്പ്ര, മോ​ളി തോ​മ​സ് ച​ക്കി​ട്ട​പാ​റ, ന​ളി​നി നെ​ല്ലൂ​ർ ചെ​റു​വ​ണൂ​ർ, ഷി​ജി കൊ​ട്ടാ​ര​ത്തി​ൽ നൊ​ച്ചാ​ട്, ടി. ​നി​ബി​ത മേ​പ്പ​യൂ​ർ, അ​സീ​ഫ പ​ട​ന്ന​യി​ൽ തു​റ​യൂ​ർ, പി.​പി.​ര​മ​ണി അ​രി​ക്കു​ളം, പി.​കെ.​ബാ​ബു കീ​ഴ​രി​യൂ​ർ എ​ന്നി​വ​രും പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​ദാ​മോ​ദ​ര​ൻ, പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​ഷ സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​നീ​ർ എ​ര​വ​ത്ത്, കെ.​കെ.​ഹ​നീ​ഫ, ല​ത കെ.​പൊ​റ്റ​യി​ൽ, ഷീ​ബ, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട​വ​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കി​ല ട്രെ​യി​ന​ർ കെ. ​ഷാ​ജി ക്ലാ​സെ​ടു​ത്തു.

Tags : District News Nattuvishesham Perambra speaks

Recent News

Corehub Up