x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്തെ വ​ലി​യ മോ​ഴ ഇ​നി വ​യ​നാ​ട്ടി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ

വെബ് ഡെസ്ക്
Published: October 2, 2026 03:33 AM IST | Updated: October 2, 2026 03:33 AM IST

മ​യ​ക്കു​വെ​ടി​വ​ച്ച​് പിടികൂടിയ മോ​ഴ​യാ​നയെ മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ലേക്ക് കൊണ്ടുപോകുന്നു.

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഭീ​തി​വി​ത​യ്ക്കു​ന്ന വ​ലി​യ മോ​ഴ​യാ​ന ( ക​ണ്ണൂ​ർ മ​ഖ്‌​ന-1) ഇ​നി മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ. മോ​ഴ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് കൂ​ട്ടി​ലാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് ആ​ദ്യ മ​യ​ക്കു​വെ​ടി​വ​ച്ച​ത്. ര​ണ്ടു​ത​വ​ണ​മ​യ​ക്കു​വെ​ടി ന​ൽ​കി​യാ​ണ് വ​നം​വ​കു​പ്പ് സം​ഘം മോ​ഴ​യെ വ​രു​തി​യി​ലാ​ക്കി​യ​ത്. പൂ​ർ​ണ​മാ​യും മ​യ​ങ്ങാ​തെനി​ന്ന മോ​ഴ​യെ അ​ധി​ക​മ​രു​ന്നു ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത്. വ​നംവ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗോ​കു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്.
ക​ക്കു​വ ജം​ഗ്ഷ​നി​ൽ​നി​ന്ന് പ​തി​മൂ​ന്നാം ബ്ലോ​ക്ക് പ​രി​പ്പു​തോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ​നി​ന്ന് ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത ചീ​ങ്ങാ​ക്കാ​ടു​ക​ൾ ഇ​ട​തൂ​ർ​ന്ന് വ​ള​ർ​ന്ന മേ​ഖ​ല​യി​ലാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്. മ​യ​ക്കു​വെ​ടി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ള​യം​ചാ​ലി​ൽ ഒ​രു​ക്കി​നി​ർ​ത്തി​യ ര​ണ്ട് കു​ങ്കി​യാ​ന​ക​ളെ സ്ഥ​ല​ത്ത് എ​ത്തി​ച്ചു.

എ​ന്നാ​ൽ, കു​ങ്കി​യാ​ന​ക​ളാ​യ വി​ക്ര​മി​നെ​യും ഉ​ണ്ണി​കൃ​ഷ്ണ​നെ​യും പി​ന്നാ​ലെ എ​ത്തി​ച്ച ഭ​ര​ത​നെ​യും മോ​ഴ മ​യ​ങ്ങാ​ത്ത​തി​നാ​ൽ അ​ടു​ത്തേ​ക്ക് അ​ടു​പ്പി​ച്ചി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കു​ങ്കി​യാ​ന​ക​ളെ മോ​ഴ​യു​ടെ അ​ടു​ത്തെ​ത്തി​ച്ച് താ​ങ്ങി നി​ർ​ത്തി​യ​ത്. പി​ന്നീ​ട് കു​ങ്കി​യാ​ന​ക​ൾ ചേ​ർ​ന്ന് ത​ള്ളി ലോ​റി​യി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ക​ണ്ണ് മൂ​ടി​ക്കെ​ട്ടി​യ ആ​ന​യെ ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മു​ത്ത​ങ്ങ​യി​ലെ ആ​ന ക്യാ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.


വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് മോ​ഴ​യെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​റ് കൊ​മ്പ​നാ​ന​ക​ളെ​യും നി​രീ​ക്ഷ​ണ​സം​ഘം ഓ​ട​ച്ചാ​ൽ ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ന​ക​ളെ അ​ക​റ്റി​യ​ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി​ക്കു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. ആ​ന​യെ പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പു​തി​യ​പാ​ത നി​ർ​മി​ച്ചു. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ​യും ദൗ​ത്യ​ത്തി​ന് ത​ട​സ​മാ​യി.

യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ന​യെ ക​യ​റ്റാ​നു​ള്ള ലോ​റി പു​തി​യ പാ​ത​യി​ലൂ​ടെ എ​ത്തി​ച്ച​ത്. മു​ത്ത​ങ്ങ​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​ന​ക്കൊ​ട്ടി​ലി​ലാ​ണ് മോ​ഴ​യാ​ന​യെ പാ​ർ​പ്പി​ക്കു​ക. ആ​രോ​ഗ്യ​നി​ല​യും പെ​രു​മാ​റ്റ​വും നി​രീ​ക്ഷി​ച്ച​ശേ​ഷം റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് വ​യ​നാ​ട് വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ടാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി.

സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഓ​പ്പ​റേ​ഷ​ൻ ന​ട​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ​യും പൊ​ലി​സി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്രി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. റ​വ​ന്യൂ-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യു വ​നം​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്ഥ​ല​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. ബ്ലോ​ക്ക് പ​തി​മൂ​ന്നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ണ്ണൂ​ർ ഡി​എ​ഫ്ഒ കെ.​സ​ജി, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​ര​തീ​ശ​ൻ, കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ ടി. ​നി​ഥി​ൻ​രാ​ജ്, ക​ണ്ണ​വം റേ​ഞ്ച​ർ സു​ധീ​ർ ന​രോ​ത്ത്, ആ​റ​ളം അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യാ രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മു​ങ്ങി ന​ട​ന്ന മോ​ഴ തി​രി​കെ എ​ത്തി​യ​ത് കൂ​ട്ടാ​ളി​ക​ൾ​ക്കൊ​പ്പം

ഇ​രി​ട്ടി: പേ​രു​പോ​ലെ ത​ന്നെ ഒ​രു കൂ​ട്ട​ത്തി​ലും ഉ​ൾ​പ്പെ​ടാ​തെ ഒ​റ്റ​യ്ക്ക് ന​ട​ക്കു​ന്ന ദേ​ഷ്യ​ക്കാ​ര​നാ​യ ആ​ന​യ​നാ​ണ് മോ​ഴ​യാ​ന. ആ​റ​ള​ത്ത് നി​ര​ന്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഴ​ച്ചു​വി​ട്ട വ​ലി​യ മോ​ഴ പി​ടി​കൂ​ടാ​ൻ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ​ക്ക് നേ​രെ നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വ് വ​ന്ന​തു​മു​ത​ൽ ആ​ന പ​തി​യെ കാ​ട്ടി​ലേ​ക്ക്പി​ന്മാ​റി. പി​ന്നീ​ട് മോ​ഴ​യാ​ന​യു​ടെ സാ​ന്നി​ധ്യം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വ​ള​രെ കു​റ​വാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പ​തി​വി​ന് വി​പ​രീ​ത​മാ​യി ക​ല്ലേ​രി​കൊ​മ്പ​നും സു​ന്ദ​രി​ക്കും ഒ​പ്പം ബ്ലോ​ക്ക് 10 ൽ ​മോ​ഴ​യെ ക​ണ്ടെ​ത്തി​യ​ത്. കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ന​ക​ൾ പി​ന്മാ​റാ​തെ വ​ന്ന​തോ​ടെ ആ​ദ്യ ദി​വ​സ​ത്തെ ഓ​പ്പ​റേ​ഷ​ൻ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച്ച പു​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഓ​ട​ച്ചാ​ലി ൽ ​നി​രീ​ക്ഷ​ണ സം​ഘം മോ​ഴ​യെ ക​ണ്ടെ​ത്തു​മ്പോ​ൾ ആ​റു കൊ​മ്പ​നാ​ന​ക​ൾ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ടാ​ളി​ക​ളു​മാ​യി എ​ത്തി​യ​ത് ദൗ​ത്വം ര​ണ്ടാം ദി​ന​വും അ​സാ​ധ്യ മാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കൂ​ട്ടാ​ളി​ക​ളെ ദൗ​ത്യ സം​ഘം ഒ​ന്നോ​ന്നാ​യി അ​ക​റ്റി​യ ശേ​ഷം മോ​ഴ​യെ ഒ​റ്റ​യ്ക്ക് കി​ട്ടി​യ​തോ​ടെ ദൗ​ത്യം ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Tags : District News Nattuvishesham Elephant Camp

Recent News

Corehub Up