തൂഫാന് 2.0 കാമ്പയിനിന്റെ പുല്‍പ്പള്ളി പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: പഞ്ചായത്തും പുല്‍പ്പള്ളി പൊലിസും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരേയുള്ള ഓപ്പറേഷന് തൂഫാന് 2.0 കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജ മഗേഷ് അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി പൊലിസ് സ്റ്റേഷന് സിഐ ജിതേഷ് വിഷയവതരണം നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
പരിപാടിയുടെ ഭാഗമായി സിഗ്നേച്ചര്‍ കാമ്പയിന്, തൂഫാന് വാരിയേഴ്സ് പ്രഖ്യാപനം, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സിന്റെ റാലി എന്നിവ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്ഡിംഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കലാരാജ് ഉണ്ണികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. നിഖില്‍, എസ്ഐ ബെന്നി, അസിസ്റ്റന്റ് സെക്രട്ടറി ഷീന കെ. ദേവസ്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാരിഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Toofan 2.0