നിർമലഗിരി (ഓട്ടോണമസ്) കോളജിനെ ലഹരിമുക്ത കാമ്പസായുള്ള പ്രഖ്യാപനം കേരള മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ ജസ്റ്റീസ് ജെ.ബി. കോശി നിർവഹിക്കുന്നു.
കൂത്തുപറമ്പ്: നിർമലഗിരി (ഓട്ടോണമസ്) കോളജിനെ 'ലഹരിമുക്ത കാമ്പസ്' ആയി പ്രഖ്യാപിച്ചു. കോളജ് ഓഡിറ്റോറിയത്തിലെ മാർ വള്ളോപ്പിള്ളി ഹാളിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനവും പ്രഖ്യാപനവും നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ലഹരിമുക്ത മിഷൻ ബ്രാൻഡ് അംബാസിഡർ രഞ്ജൻ ഏബ്രഹാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എം. ശ്രീനിവാസൻ മുഖ്യപ്രഭാഷണവും നടത്തി. ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, സമിത്, സജിത് കുമാർ, അരുൺ ദാമോദർ, ഡോ. എം.കെ. തോമസ്, കെ.സി. സണ്ണി, മനോജ് കുമാർ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി ജേക്കബ്, ഡോ. ദീപു തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Nirmalagiri College drug-free campus