കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക വയോജന ദിനാഘോഷം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല തിരി തെളിച്ച് ഉദ്ഘാടനം ചെയ്യ
കണ്ണൂർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതത്തിന്റെ നല്ല വർഷങ്ങൾ സമർപ്പിച്ച വയോജനങ്ങൾ നമ്മുടെ സമൂഹത്തിന്റെ വിലമതിക്കാനാ വാത്ത അനുഭവസമ്പത്തും പാരമ്പര്യത്തിന്റെ കാവൽക്കാരുമാണെന്ന് ബിഷപ് പറഞ്ഞു.
വയോജനങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. വയോജനങ്ങളുടെ കരുതലിനും ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒരു വകുപ്പ് തന്നെ കേരള സർക്കാർ ആരംഭിച്ചത് ഏറെ അഭിനന്ദനാർഹമാണെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹഭാഷണം നടത്തി.
മോൺ ഡോ. ജോയ് പൈനാടത്ത്, രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, രതീഷ് ആന്റണി, ശ്രീജൻ ഫ്രാൻസിസ്, സിസ്റ്റർ പ്രിൻസി, കെ.എച്ച്. ജോൺ, സുരേഷ് ബാബു, പ്രീത സ്റ്റാൻലി, ബാബു ഡിക്രൂസ്, ലെസ്ലി ഫെർണാണ്ടസ്, ചാൾസ് ഗിൽബർട്ട് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Elderly Embody Wealth of Experience