പനങ്ങാങ്ങര ഹൈദര്‍ ഫൈസിക്കൊപ്പം മകന് ഉബൈദുള്ള അനീസ്.
രാമപുരം: സാധാരണ വ്യാപാര ജീവിതത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും സര്‍ക്കാര്‍ സര്‍വിസിലെ ഉന്നത ഉദ്യോഗസ്ഥ പദവിയിലെത്തി കെ. ഉബൈദുള്ള അനീസ്. പിഎസ്സി വഴി മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് ഉബൈദുള്ള അനീസിന് നിയമനം ലഭിച്ചത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗമായിരുന്ന ഉബൈദുള്ള ഏറെക്കാലം ബേക്കറി ഉത്പന്നങ്ങളുടെ വിതരണക്കാരനായി വ്യാപാരരംഗത്ത് സജീവമായിരുന്നു. തിരക്കേറിയ സാമൂഹിക-വ്യാപാര ജീവിതത്തിനിടയിലും സര്‍ക്കാര്‍ സര്‍വീസെന്ന ലക്ഷ്യത്തോടെ പിഎസ്സി പരീക്ഷകള്‍ക്ക് തയാറെടുക്കുകയായിരുന്നു. മലപ്പുറം അസിസ്റ്റന്റ്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ചുമതലയേല്‍ക്കുന്ന ഇദ്ദേഹം ഔദ്യോഗിക സേവനത്തിലേക്ക് ഉടന്‍ പ്രവേശിക്കും.
Tags : District News Nattuvishesham trader to AMVI Ubaidulla