അലക്സിയ മേരി, അൻസില അന്ന, അസോണ ട്രീസ എന്നിവർ മാതാപിതാക്കളായ സജിക്കും സിന്ധുവിനും ഒപ്പം.
കോടഞ്ചേരി: കായികമേളയിൽ അപൂർവ നേട്ടവുമായി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ.കോഴിക്കോട്ട് നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഹാൻഡ്ബോൾ മത്സരത്തിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ ഹാൻഡ്ബോൾ ടീമുകളിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഇടം നേടിയിരിക്കുകയാണ്. അതിലേറെ കൗതുകം മൂവരും ഗോൾകീപ്പർമാരാണ് എന്നുളളതാണ്.
മൂത്ത സഹോദരി അലക്സിയ മേരി സജി (സെന്റ് മേരിസ് ഹയർ സെക്കന്‍ഡറി സ്കൂൾ കൂടത്തായി )സീനിയർ വിഭാഗത്തിലും, രണ്ടാമത്തെ സഹോദരി അൻസില അന്ന സജി (സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂൾ കൂടത്തായി )ജൂനിയർ വിഭാഗത്തിലും, ഇളയ സഹോദരി അസോണ ട്രീസ സജി (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി) സബ് ജൂനിയർ വിഭാഗത്തിലും സംസ്ഥാനതല മത്സരത്തിൽ ഗോൾവല കാക്കും.
ഒരാൾക്ക് മറ്റൊരാൾ പ്രചോദനമായി വളർന്ന ഇവരുടെ ഹാൻഡ്ബോളിനോടുള്ള പ്രണയമാണ് സംസ്ഥാന കായികമേളയിലെ അപൂർവ സഹോദരീസാന്നിധ്യമായി മാറിയത്.കോടഞ്ചേരി സ്വദേശി വേലിക്കകത്ത് സജി വർഗീസിന്റെയും മുറംപാത്തി ഗവൺമെന്റ് സ്കൂൾ അധ്യാപിക സിന്ധുവിന്റെയും മക്കളാണ് ഈ കായിക താരങ്ങൾ. കോടഞ്ചേരി സെന്റ് ജോസഫ് ഹാൻഡ് ബോൾ അക്കാദമിയിൽ കോഡിനേറ്റർ സിബി മാനുവലിന്റെയും കോച്ച് ഷാജി ജോണിന്റെയും കായികാധ്യാപകൻ അനൂപ് ജോസിന്റെയും ശിക്ഷണത്തിലാണ് പരിശീലനം നേടി വരുന്നത്.
Tags : District News Nattuvishesham School Sports Meet Handba