പ്രതീകാത്മക ചിത്രം
മഞ്ചേരി: വികസനം വഴിമുട്ടി നിൽക്കുന്ന മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ പൗരസമിതി ഒപ്പുശേഖരണം നടത്തുന്നു.
അയ്യായിരം പേരിൽനിന്ന് ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുകയാണ് ലക്ഷ്യം.
മഞ്ചേരി, ആനക്കയം വില്ലേജുകളിൽ സൗജന്യമായി ലഭിക്കുന്ന 25 ഏക്കറും മാർക്കറ്റ് വിലയിൽ ലഭ്യമാകുന്ന 25 ഏക്കറും സർക്കാർ പുറന്പോക്ക് ഭൂമിയായ 10 ഏക്കറും ഏറ്റെടുത്ത് മെഡിക്കൽ കോളജ് മാറ്റി സ്ഥാപിക്കുക, പാണക്കാട് ശിഹാബ് തങ്ങളുടെ പേരിലുള്ള ജനറൽ ആശുപത്രി നിലവിലെ സ്ഥലത്ത് പ്രവർത്തിക്കുക, ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തുക തുടങ്ങിയവയാണ് ആവശ്യം.
കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രഥമ ബാച്ച് വിദ്യാർഥിയും മഞ്ചേരിയിലെ പ്രമുഖ ഡോക്ടറുമായ എം.പി.കെ. മേനോൻ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രവർത്തകരായ വി.എം. മുസ്തഫ, പി.വി. ഉമ്മർ, എൻ. മുഹമ്മദ്, ഉണ്ണികൃഷ്ണൻ മംഗലശേരി, ഇ.വി. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
Tags : District News Nattuvishesham Manjeri Medical College Signature Campaign