മലപ്പുറം സഹോദയ അക്വാട്ടിക് മത്സരത്തിൽ ചാന്പ്യൻമാരായ പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്റർനാഷണൽ സ്കൂൾ ട്രോഫിയുമായി.
പെരിന്തൽമണ്ണ: മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ അക്വാട്ടിക് ചാന്പ്യൻഷിപ്പ് കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു.
മേളയിൽ പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി. 241 പോയിന്റ് നേടിയാണ് സിൽവർ മൗണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 145 പോയിന്റുമായി മഞ്ചേരി ബെഞ്ച് മാർക്സ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും 58 പോയിന്റുമായി ആതിഥേയരായ കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
അൽമാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ എം. ജൗഹർ ഉദ്ഘാടനം ചെയ്തു. പീസ് പബ്ലിക് സ്കൂൾ ജൂനിയർ പ്രിൻസിപ്പൽ എസ്. സ്മിത വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ അബ്ദുൾ ജലീൽ, കെ. നിഷാദ്, ഷബാബ്, ഫെമിന എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Aquatic Championship Silver Mount emerges winners