x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ മി​ന്നും പ്ര​ക​ട​നം: വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി ജ​യ രാ​ജേ​ന്ദ്ര​ന്‍

വെബ് ഡെസ്ക്
Published: October 2, 2026 03:06 AM IST | Updated: October 2, 2026 03:06 AM IST

ജ​യ രാ​ജേ​ന്ദ്ര​ന്‍

ക​ല്‍​പ്പ​റ്റ: ത​ല​ശേ​രി​യി​ല്‍ ന​ട​ന്ന കേ​ര​ള സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ മി​ന്നും പ്ര​ക​ട​ന​വു​മാ​യി ആ​ശാ​വ​ര്‍​ക്ക​ര്‍.

ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​ഴു​പ്പ​ത്തൂ​രി​ല്‍ ആ​ശാ​വ​ര്‍​ക്ക​റാ​യി സേ​വ​നം ചെ​യ്യു​ന്ന ജ​യ രാ​ജേ​ന്ദ്ര​നാ​ണ് മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ തി​ള​ങ്ങി​യ​ത്. മീ​റ്റി​ല്‍ വ​നി​ത​ക​ളു​ടെ 55-60 വ​യ​സ് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച ജ​യ 800, 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​വ​ര്‍ അം​ഗ​മാ​യ ടീ​മാ​ണ് 4ഃ 100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. മീ​റ്റി​ല്‍ മൂ​ന്നു മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ ജ​യ വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി.
പ​ഴു​പ്പ​ത്തൂ​ര്‍ ച​പ്പ​ക്കൊ​ല്ലി കു​ന്ന​ത്തു​പു​ര രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യാ​ണ് 55 കാ​രി​യാ​യ ജ​യ. മാ​യ കെ. ​രാ​ജേ​ന്ദ്ര​ന്‍, അ​മ​യ കെ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

സ്‌​പോ​ര്‍​ട്‌​സി​ല്‍ നൈ​സ​ര്‍​ഗി​ക വാ​സ​ന​യു​ള്ള ജ​യ മീ​ന​ങ്ങാ​ടി ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് കാ​യി​ക​മേ​ള​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഹ്ര​സ്വ ദൂ​ര ഓ​ട്ട​ങ്ങ​ളി​ലും ലോം​ഗ് ജ​മ്പി​ലും മ​റ്റു​മാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​ല്ലാ മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ ജ​യ 100, 200 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ലോം​ഗ് ജ​മ്പി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പി​ന്നീ​ട് ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച അ​വ​ര്‍ ക​ല്‍​പ്പ​റ്റ മ​ര​വ​യ​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​ല്ലാ മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ 800, 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ലോം​ഗ് ജ​മ്പി​ലും ഒ​ന്നാ​മ​തെ​ത്തി. ഇ​താ​ണ് സം​സ്ഥാ​ന മീ​റ്റി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്.

മീ​ന​ങ്ങാ​ടി​ലെ മി​റാ​ക്കി​ള്‍ കു​ടും​ബ​ശ്രീ ക്രി​ക്ക​റ്റ് ടീം ​അം​ഗ​വു​മാ​ണ് ജ​യ. ടീ​മി​ലെ ബോ​ള​റാ​ണ് അ​വ​ര്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ബ​ത്തേ​രി​യി​ല്‍ അ​ത്‌​ല​റ്റ് എ​ന്ന നി​ല​യി​ല്‍ ഒ​ളി​മ്പ്യ​ന്‍ പി.​ടി. ഉ​ഷ​യു​ടെ​യും പി​ന്നീ​ട് മീ​ന​ങ്ങാ​ടി​യി​ല്‍ ക്രി​ക്ക​റ്റ് താ​രം എ​ന്ന നി​ല​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ​യും അ​ഭി​ന​ന്ദ​നം ജ​യ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്രോ​ത്സാ​ഹ​ന​മാ​ണ് കാ​യി​ക​മി​ക​വ് ഉ​ര​ച്ചു​മി​നു​ക്കാ​നും മാ​സ്റ്റേ​ഴ്‌​സ് മീ​റ്റു​ക​ളി​ല്‍ മാ​റ്റു​ര​യ്ക്കാ​നും സ​ഹാ​യ​ക​മാ​കു​ന്ന​തെ​ന്ന് ജ​യ പ​റ​യു​ന്നു. സാ​ധ്യ​മാ​കു​ന്നി​ട​ത്തോ​ളം കാ​യി​ക​രം​ഗ​ത്ത് തു​ട​രാ​നാ​ണ് അ​വ​രു​ടെ തീ​രു​മാ​നം.

Tags : District News Nattuvishesham State Masters Meet

Recent News

Corehub Up