പ്രതീകാത്മക ചിത്രം
കോഴിക്കോട്: മരുന്ന് ക്ഷാമം താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും എത്തുന്നവരെ ദുരിതത്തിലാക്കുന്നു പ്രായമായവര്ക്ക്പലര്ക്കും കുറിപ്പടിയിലുള്ള മരുന്നുകളില്‍ ഭൂരിഭാഗവും ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
അതും മരുന്നിനായുള്ള ക്യൂവില്‍നിന്ന് കൗണ്ടറില്‍ എത്തിയശേഷം.മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക് നിര്‍ദേശിക്കുന്ന മരുന്ന് പകുതിയും പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.
ഡോക്ടറെ കാണാനും ഫാര്‍മസിയിലുമായി മണിക്കൂറുകൾ വരിനിന്നശേഷമാണ് പല മരുന്നുകളും ആശുപത്രികളിലില്ലെന്ന്അറിയാന്കഴിയുക. ഇത് വയോധികര്ക്കുള്പ്പെടെവലിയ ബുദ്ധിമുട്ട്സൃഷ്ടിക്കുന്നുണ്ട്. ഇല്ലാത്ത മരുന്നുകള്ഏതൊക്കെയെന്ന് അറിയാനുള്ള സംവിധാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇല്ലതാനും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജീവിതശൈലി രോഗങ്ങൾക്കും സ്ത്രീകൾ ഗർഭകാലത്ത് കഴിക്കുന്ന മരുന്നുകളും പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ കിട്ടാനില്ല.
ഫറോക്ക് താലൂക്കാശുപത്രി, ചെറുവണ്ണൂർ -നല്ലളം, ബേപ്പൂർ, രാമനാട്ടുകര, കടലുണ്ടി ചാലിയം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ചെറുവണ്ണൂർ സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്എല്ലാം പ്രതിസന്ധി രൂക്ഷമാണ്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള അറ്റോർവാസ്റ്റാറ്റിൻ, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള റോസുവാസ്റ്റാറ്റിൻ, ഹൃദ്രോഗികളിൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ആസ്പിരിൻ,ക്ലോപിഡോഗ്രൽ, പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ,ആസ്തമ, അലർജി എന്നിവയ്ക്കുള്ള ഇൻഹേയ്ലർ അടക്കമുള്ളവയും ലഭിക്കുന്നില്ല.മരുന്നുക്ഷാമം പരിഹരിക്കാൻ ഉടനടി നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : District News Nattuvishesham Patients medicine shortage