Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patients

Thrissur

ചി​കി​ത്സ​ക​ഴി​ഞ്ഞ് പോ​കാ​ൻ ഇ​ട​മി​ല്ലാ​തെ രോ​ഗി​ക​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​ത്ത​തും വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​യ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ കു​ഴ​പ്പി​ക്കു​ന്നു. ഇ​ത്ത​രം രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യാ​ലും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ൽ ഇ​വ​ർ​ക്കു ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ന​ല്കി ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ല​നി​ർ​ത്തു​ക​യാ​ണ്. ഇ​തു​മൂ​ലം രോ​ഗ​ബാ​ധ​യു​മാ​യി എ​ത്തു​ന്ന​വ​രെ നി​ല​ത്തു​കി​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ നാ​ല്പ​തോ​ളം​പേ​ർ ചി​കി​ത്സാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ ട്ടും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ആ​ളു​ക​ളെ ജി​ല്ലാ അ​ധി​കൃ​ത​രും സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ല്ലെ​ങ്കി​ൽ പ​ല രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. ചി​കി​ത്സ​യ്ക്കു​ശേ​ഷം പോ​കാ​ൻ ഇ​ട​മി​ല്ലാ​തെ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലും പ​ല​രും ക​റ​ങ്ങി​ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം സാ​മൂ​ഹ്യ​വി​രു​ദ്ധ​രും വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ മോ​ ഷ​ണ​ങ്ങ​ളും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

Kerala

പെരുമ്പാവൂരില്‍ മലയാളികളടക്കം 27 എയ്ഡ്‌സ് രോഗികള്‍? ജാഗ്രത നടപടികളുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പെരുമ്പാവൂരില്‍ പത്തു മലയാളികളും സ്ത്രീകളും അടക്കം 27 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചതായാണ് പെരുമ്പാവൂര്‍ താലൂക്കിലെ ആരോഗ്യവകുപ്പ് വിഭാഗം നല്‍കുന്ന കണക്ക്. എന്നാല്‍, രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നില്ല എന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ പിയൂഷ് എം. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Kerala

കോ​ന്നി മെ​ഡി​. കോ​ള​ജി​ൽ തീ​പി​ടി​ത്തം; കത്തിയത് പുതിയ ജനറേറ്റർ

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ന്നി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചി​രു​ന്ന​ത്. തീ​യും പു​ക​യും ക​ണ്ട ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ജ​ന​റേ​റ്റ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡീ​സ​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്കു വ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ബ്ലോ​വ​ർ എ​ത്തി​ച്ചു പു​ക പു​റ​ത്തേ​ക്ക് വ​ലി​ച്ചു ക​ള​യാ​നു​ള്ള ശ്ര​മ​വും ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഏ​റെ നേ​രം പ​രി​ഭ്രാ​ന്ത​രാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

National

രോഗികൾക്കു സാന്ത്വനവുമായി ബജറ്റിന്‍റെ നിർ‌മല സ്പർശം

ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും വലിയ കരുതൽ നൽകിയത് രോഗികൾക്ക്. രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ഇടപെടൽ ബജറ്റിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലേക്കു ചികിത്സാച്ചെലവ് എത്തിക്കാനുള്ള ശ്രമം ഇതിൽ കാണാം. വലിയ ചെലവ് വരുന്ന കാൻസർ രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഗണ്യമായ സഹായം കിട്ടുന്നത്.

17 കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വൻ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം അപൂർവമായ ഏഴു രോഗങ്ങളെക്കൂടി ഡ്യൂട്ടി ഇളവുകളുടെ പരിധിയിൽ കൊണ്ടുവന്നു. പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് ഇതു സഹായകമാകും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 2025-26ൽ 200 സെന്‍ററുകളാണ് സ്ഥാപിക്കുന്നത്.

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടിട്ടുണ്ട്. മരുന്നുകളുടെ ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിപണിയിൽ ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.

കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാജ്യത്തുടനീളം കൂടുതൽ നൂതന കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്കു ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ചികിത്സ ഉറപ്പാക്കാൻ സാഹായിക്കും. ഇതുകൂടാതെ, പ്രതിരോധ മരുന്നു കുത്തിവയ്പുകൾക്കും സ്ക്രീനിംഗിനുംമായി  തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

National

ഇ​ന്‍​ഡോ​ർ ജ​ല​മ​ലി​നീ​ക​ര​ണ ദു​ര​ന്തം; രോ​ഗി​ക​ളെ​യും ബ​ന്ധു​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജ​ല​മ​ലി​നീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ളെ​യും അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു.

ഇ​ൻ​ഡോ​റി​ലെ ബോം​ബെ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നാ​ല് രോ​ഗി​ക​ളെ രാ​ഹു​ൽ ക​ണ്ടു. തു​ട​ർ​ന്ന് അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്വാ​രി​യും പാ​ർ​ട്ടി നേ​താ​വ് ഉ​മം​ഗ് സിം​ഘ​റും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ഭാ​ഗീ​ര​ത്പു​ര എ​ന്ന സ്ഥ​ല​വും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കാ​ണു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

Kerala

ശ്വാസം മുട്ടുന്നു, കൊച്ചി മറ്റൊരു ഡൽഹിയാകുമോ? രോഗികൾക്കു മുന്നറിയിപ്പ്

കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്‌സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്‌സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്‌സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.

അപകടസ്ഥിതിയിലേക്ക്

തുടര്‍ച്ചയായി നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്‌ലൈനിന്‍റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.

ആശങ്ക കനക്കുന്നു

പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.

കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്‌കുകളെയും ആശ്രയിക്കേണ്ടി വരും.

District News

അവധി ദിനങ്ങളിൽ സ്കാനിംഗ് സെന്‍ററുകൾ അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു

അമ്പലപ്പുഴ: അവധി ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ സ്കാനിംഗ് സെന്‍ററുകളും അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത്. ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കു സ്കാനിംഗ് നിർദേശിച്ചാൽ സ്കാനിംഗ് സെന്‍റർ തേടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.

ആലപ്പുഴ വരെ എത്തിയാണ് ഞായറാഴ്ചകളിൽ പലരും സ്കാനിംഗ് നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.

Kerala

ഡ​യാ​ലി​സി​സിനു ശേഷം മരണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേസ്

ആ​ല​പ്പു​ഴ: ഡ​യാ​ലി​സി​സ് ചെ​യ്ത രോ​ഗി​ക​ൾ മ​രി​ച്ച ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 125, 106(1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​തി​ക​ളാ​കും. മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഡ​യാ​ലി​സി​നി​ടെ ഉ​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29ന് ​ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്തു മ​ട​ങ്ങി​യ 26 പേ​രി​ൽ ആ​റു പേ​ർ​ക്കാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക്കി.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി 60 കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ, കാ​യം​കു​ളം സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ്ര​തി​ക​ര​ണം. സ്ഥ​ലം എം​എ​ൽ​എ​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Kerala

യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ എ​യ്ഡ്‌​സ് വ​ര്‍​ധി​ക്കു​ന്നു, മ​സാ​ജ് സെ​ന്‍റ​റു​ക​ള്‍​ക്ക് ഇ​നി നി​യ​ന്ത്ര​ണം: കൊ​ച്ചി മേ​യ​ർ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ എ​യ്ഡ്‌​സ് രോ​ഗം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍. അ​ഞ്ചാ​റു വ​ര്‍​ഷ​മാ​യി​ട്ട് കേ​ര​ള​ത്തി​ല്‍ എ​യ്ഡ്‌​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 18നും 20​നും വ​യ​സി​ന് ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലാ​ണ് രോ​ഗം വ​ര്‍​ധി​ക്കു​ന്ന​ത് എ​ന്ന് മേ​യ​ര്‍ ദീ​പി​ക​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ല്‍ ലേ​ഖ​ക​രു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തി​ഭീ​ക​ര​മാ​യൊ​രു ക​ണ​ക്ക് കൈ​യ്യി​ല്‍ കി​ട്ടി​യി​ട്ടു​ണ്ട്. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ എ​യ്ഡ്‌​സ് രോ​ഗം വ​ര്‍​ദ്ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത് ന​മ്മ​ള്‍ കാ​ണാ​തെ പോ​യി​ട്ട് കാ​ര്യ​മി​ല്ല. അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ന​മ്മ​ള്‍ മാ​റി ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ആ​ണും പെ​ണ്ണും ഒ​ന്നി​ച്ച് ഇ​രി​ക്കു​ന്ന​തി​ലോ ഒ​ന്നി​ലും ന​മ്മ​ള്‍ ആ​രും ഇ​ട​പെ​ടു​ന്നി​ല്ല.

പ​ക്ഷെ അ​തി​ല്‍ ഇ​പ്പു​റ​ത്ത് വേ​റെ ഒ​രു സൈ​ഡ് കൂ​ടി​യു​ണ്ട് എ​ന്ന​ത് ന​മ്മ​ള്‍ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. സം​ഭ​വി​ച്ചി​ട്ട് പോ​യാ​ല്‍ പി​ന്നെ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചാ​റു വ​ര്‍​ഷ​മാ​യി​ട്ട് കേ​ര​ള​ത്തി​ല്‍ എ​യ്ഡ്‌​സ് കൂ​ടി​യ​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. അ​ത് ന​മ്മ​ള്‍ കാ​ണാ​തെ പോ​യി​ട്ട് കാ​ര്യ​മി​ല്ല. 18നും 20​നും വ​യ​സി​ന് ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ഇ​ട​യി​ല്‍ ഇ​ത് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സ്പാ ​സെ​ന്‍റ​റു​ക​ളെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍.

കൊ​ച്ചി​യി​ലെ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ക്കെ ന​മു​ക്ക് ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ അ​ട​ച്ചു പൂ​ട്ടാ​ന്‍ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ള​ല്ല. ഇ​നി മ​സാ​ജ് സെ​ന്‍റ​റു​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും - എ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

Kerala

എ​ല്ലാ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കാ​ൻ ‘കേ​ര​ള കെ​യ​ർ’ പാ​ലി​യേ​റ്റീ​വ് ഗ്രി​ഡ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളാ​​​​യ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ച​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന സ​​​​ർ​​​​വ​​​​ത്രി​​​​ക പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് പ​​​​രി​​​​ച​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള കെ​​​​യ​​​​ർ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ശൃം​​​​ഖ​​​​ല​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം 28ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം ക​​​​ള​​​​മ​​​​ശേ​​​​രി രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ന​​​​വ​​​​കേ​​​​ര​​​​ളം ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി ര​​ണ്ട് ആ​​​​ർ​​​​ദ്രം മി​​​​ഷ​​​​നി​​​​ലെ പ​​​​ത്ത് പ്ര​​​​ധാ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ സ​​​​മ​​​​ഗ്ര പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ ആ​​​​ക്‌​​​​ഷ​​​​ൻ പ്ലാ​​​​ൻ പ്ര​​​​കാ​​​​രം പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ ഗ്രി​​​​ഡ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. കി​​​​ട​​​​പ്പി​​​​ലാ​​​​യ എ​​​​ല്ലാ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ച​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സാ​​​​ന്ത്വ​​​​ന പ​​​​രി​​​​ച​​​​ര​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള ഡി​​​​ജി​​​​റ്റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ അ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള കെ​​​​യ​​​​ർ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഗ്രി​​​​ഡ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ രം​​​​ഗ​​​​ത്തു​​​​ള്ള എ​​​​ല്ലാ സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളേ​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളേ​​​​യും ഗ്രി​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കും. സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്ക് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് പ്രാ​​​​ഥ​​​​മി​​​​ക ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ന്‍റെ ര​​​​ജി​​​​സ്ട്ര​​​​ഷ​​​​നും ന​​​​ൽ​​​​കി വ​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ 1043 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഗ്രി​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. പ്ര​​​​യാ​​​​സ​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന രോ​​​​ഗി​​​​ക​​​​ളെ ആ​​​​ഴ്ച​​​​യി​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റെ​​​​ങ്കി​​​​ലും പ​​​​രി​​​​ച​​​​രി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യ സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും ഗ്രി​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി വ​​​​രു​​​​ന്നു. അ​​​​വ​​​​ർ​​​​ക്ക് സ​​​​ന്ന​​​​ദ്ധ​​​​സേ​​​​ന പോ​​​​ർ​​​​ട്ട​​​​ൽ (https://sannadhasena.kerala.gov.in/volunteerregistration) വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഗ്രി​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാം. ഇ​​​​ങ്ങ​​​​നെ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ൽ​​​​കും. നി​​​​ല​​​​വി​​​​ൽ 7765 സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ഇ​​​​വ​​​​രു​​​​ടെ​​​​യെ​​​​ല്ലാം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഗ്രി​​​​ഡി​​​​ലൂ​​​​ടെ നി​​​​രീ​​​​ക്ഷി​​​​ച്ച് എ​​​​ല്ലാ കി​​​​ട​​​​പ്പ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും പ​​​​രി​​​​ച​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു.

Latest News

Corehub Up