അയിലൂർ: അയിലൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ലയൺസ് ക്ലബ് നെന്മാറയും സംയുക്തമായി അയിലൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ രോഗികൾക്കു വാക്കിംഗ് സ്റ്റിക്ക് വിതരണം നടത്തി. ജില്ലാപഞ്ചായത്തംഗം കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. അബ്ദുൾ ജലീൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്.എം. ഷാജഹാൻ, ആർ. കനകലത, ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിനോദ്, ലയൺസ് ക്ലബ് പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി ഡേവിഡ്, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. ബിജിഷ, പാലിയേറ്റീവ് നേഴ്സ് രമ എന്നിവർ പ്രസംഗിച്ചു.
Tags : patients Nattuvishesham District News