പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം മുള്ളൻകൊല്ലി പഞ്ചായത്തംഗം ജിഷ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കലോത്സവം "ഇനാര 2k26' ത്തിന് തിരിതെളിഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജിഷ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ മുഖ്യാതിഥി ആയിരുന്ന തെയ്യം കലാകാരനും പിന്നണിഗായകനും ചാനൽ ഫെയിമും ആയ പ്രസാദ് പൂതാടിയുടെ നാടൻ പാട്ടുകളും ഫ്യൂഷൻ സോംഗുകളും സദസിനെ കരഘോഷത്തിൽ ആറാടിച്ചു. നരിവേട്ട സിനിമയിലെ പിന്നണി ഗായികയും സ്കൂളിലെ അധ്യാപക പരിശീലന വിദ്യാർഥിയുമായ ആയ കെ.സി. ശ്രുതി ഗാനം ആലപിച്ചു.
പിടിഎ പ്രസിഡന്റ് കെ.എ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, എസ്എംസി ചെയർമാൻ ഷിജു കൊച്ചുപുരയിൽ, എംപിടിഎ പ്രസിഡന്റ് രാജി അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് വി.എസ്. രാമചന്ദ്രൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് എ.പി. ഷിനോ, ആർട്സ് കണ്‍വീനർ എം.ആർ. സജ്ന, സ്കൂൾ ചെയർമാൻ ആൻജോഷ് മാണി, കലാവേദി സെക്രട്ടറി എം.സി. അനൂപ്, ജോയിൻ സെക്രട്ടറി ആർജ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിന് പേര് നിർദേശിച്ച മുഹമ്മദ് ഷാൻ, ലോഗോ തയാറാക്കിയ റോസ്മേരി ജോസഫ്, വായനാദിന പ്രശ്നോത്തരി വിജയി സി.എസ്. അനാമിക എന്നിവർക്ക് സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ്, പി.കെ. സിന്ധു, പി.എസ്. ഷംന, പി.എസ്. ബിന്ദു, പി. നിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : District News Nattuvishesham 'Inara 2k26' Perikkalloor School