വാരാണസി: ഗംഗാനദിയിൽ ബോട്ടിൽ നടത്തിയ ഇഫ്താർ പാർട്ടിയിൽ ചിക്കൻബിരിയാണി വിളന്പിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് 14 പേർ അറസ്റ്റിൽ.
ബിജെപി യുവജനസംഘടന യുവമോർച്ചയുടെ വാരാണസി യൂണിറ്റ് അധ്യക്ഷൻ രജത് ജയ്സ്വാളിന്റെ പരാതിയിലാണ് കോട്വാലി പോലീസ് കേസെടുത്ത് പ്രതികളുടെ അറസ്റ്റ് ചെയ്തത്.
സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞൊരു പേരാണ് ഗംഗ എന്ന് രജത് ജയ്സ്വാൾ പരാതിയിൽ പറയുന്നു.
Tags : Chicken Biryani Iftar Ganga arrested yuva morcha rajat jaiswal