പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. 2027 ജനുവരി നാലുമുതൽ എട്ടു വരെ കൊച്ചിയിലാണ് വിദ്യാർഥികളുടെ കലാമാമാങ്കം അരങ്ങേറുക. പ്രധാന വേദി കൊച്ചിയിലെ മറൈൻ ഡ്രൈവായിരിക്കും.
20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്തേക്ക് തിരിച്ചെത്തുന്നത്. മറൈൻ ഡ്രൈവ് ഉൾപ്പെടെ ആകെ 27 വേദികളിലായാണ് വിവിധ മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന കലോത്സവത്തിൽ 1028 പോയിനന്റുമായി കണ്ണൂർ ജില്ലയാണ് സ്വർണക്കപ്പ് നേടിയത്.
തൃശൂർ ജില്ല രണ്ടാം സ്ഥാനവും പാലക്കാട് ജില്ല മൂന്നാം സ്ഥാനവും നേടി. അതേസമയം ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് എൻഐടി ഗ്രൗണ്ടിൽ നടക്കും.
Tags : Arts Festival School Arts Festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash