x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പു​നഃ​സം​ഘ​ട​നാ നീ​ക്കം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 20, 2026 01:24 AM IST | Updated: November 20, 2026 01:24 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മൂ​​​​ന്നാം ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി ര​​​​ണ്ട​​​​ര വ​​​​ർ​​​​ഷം പി​​​​ന്നി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്നു.

2029ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ര​​​​ണ്ട​​​​ര വ​​​​ർ​​​​ഷം മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ, മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​ത്ത​​​​വ​​​​രെ​​​​യും വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രെ​​​​യും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. രാ​​​​ഷ്‌‌​​​ട്രീ​​​​യ​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾകൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പു​​​​തി​​​​യ ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ൽ​​​​കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​ഭ്യൂ​​​​ഹം.

പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന ഉ​​​​ട​​​​നു​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി മ​​​​ന്ത്രി​​​​സ​​​​ഭാ​​​യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മി​​​​ക​​​​വും ഏ​​​​ൽ​​​​പ്പി​​​​ച്ച ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ലെ പു​​​​രോ​​​​ഗ​​​​തി​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. മ​​​​ന്ത്രി​​​​സ​​​​ഭാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണു യോ​​​​ഗ​​​​ത്തെ രാ​​​​ഷ്‌​​​ട്രീ​​​യ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്.

നേ​​​​ര​​​​ത്തേ ജൂ​​​​ണി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭാ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി ഉ​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും കാ​​​​ര​​​​ണം നീ​​​​ക്കം നീ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ൽ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ൾ. രാ​​​​ജി​​​​വ​​​​ച്ച ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നു പു​​​റ​​​മെ എ​​​​ൽ. മു​​​​രു​​​​ക​​​​ൻ, ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ, ര​​​​വ്നീ​​​​ത് സിം​​​ഗ് ബി​​​​ട്ടു എ​​​​ന്നി​​​​വ​​​​ർ ഈ ​​​​വ​​​​ർ​​​​ഷം മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തു​​​​പോ​​​​യി​​​​രു​​​​ന്നു. ഒ​​​​ഴി​​​​വു​​​​ക​​​​ൾ നി​​​​ക​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ൽ പേ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നും ചി​​​​ല സു​​​​പ്ര​​​​ധാ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം മാ​​​​റ്റി​​​​ന​​​​ൽ​​​​കാ​​​​നും ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​യേ​​​​ക്കും.

അ​​​​തി​​​​നി​​​​ടെ, ഇ​​​​ന്ത്യാ സ​​​​ഖ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തു​​​​പോ​​​​യ ഡി​​​​എം​​​​കെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​വും ശ​​​​ക്ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​​​​യെ പി​​​​ണ​​​​ക്കി​​​​ക്കൊ​​​​ണ്ട് ഡി​​​​എം​​​​കെ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ത​​​​യാ​​​​റാ​​​​കാ​​​​നി​​​​ട​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. അ​​​​തി​​​​നാ​​​​ൽ ഡി​​​​എം​​​​കെ​​​​യു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​മു​​​​ണ്ട്.

Tags : Union Cabinet Reshuffle Narendra Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up