x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോഹിംഗ്യൻ കൂട്ടക്കൊല: അത് വംശഹത്യ തന്നെ

വെബ്ഡെസ്ക്
Published: November 20, 2026 12:04 AM IST | Updated: November 20, 2026 12:04 AM IST

ബംഗ്ലാദേശ് കോക്സ് ബസാറിലെ അഭയാർഥി ക്യാന്പിൽ കഴിയുന്ന രോഹിംഗ്യകൾ ഹേഗിലെ കോടതിവിധി സ്ക്രീനിൽ വീക്ഷിക്കുന്നു.

ഹേ​ഗ്: ​മ്യാ​ൻ​മ​റി​ലെ രോ​ഹിം​ഗ്യ​ൻ കൂ​ട്ട​ക്കൊ​ല സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന വം​ശീ​യ ഉ​ന്മൂ​ല​ന​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി (ഐ​സി​ജെ) വി​ധി​ച്ചു. ബു​ദ്ധ​മ​ത ഭൂ​രി​പ​ക്ഷ മ്യാ​ൻ​മ​റി​ലെ പ​ട്ടാ​ളം 2017ൽ ​ന്യൂ​ന​പ​ക്ഷ രോ​ഹിം​ഗ്യ​ൻ മു​സ്‌​ലിം​ക​ൾ​ക്കു നേ​രേ അ​ഴി​ച്ചി​വി​ട്ട നി​ഷ്ഠു​ര പീ​ഡ​ന​ങ്ങ​ളി​ൽ 10,000 പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഒ​​​രു രാ​​​ജ്യം വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി വി​​​ധി​​​ക്കു​​​ന്ന ആ​​​ദ്യ കേ​​​സാ​​​ണി​​​ത്. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ലെ ഹേ​​​ഗി​​​ലു​​​ള്ള പീ​​​സ് പാ​​​ല​​​സി​​​ൽ ചേ​​​ർ​​​ന്ന 15 അം​​​ഗ ജ​​​ഡ്ജി​​​മാ​​​രു​​​ടെ പാ​​​ന​​​ലാ​​​ണു വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​ത്.

രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ളെ കൊ​​ന്നൊ​​ടു​​ക്കാ​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു മ്യാ​​​ൻ​​​മ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്ന് വി​​​ധി വാ​​​യി​​​ച്ച ജ​​​ഡ്ജി​​​മാ​​​രു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ യു​​​ജി ഇ​​​വ​​​സ​​​മ വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നു പു​​​റ​​​മേ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കാ​​​ന്‌ ഭ​​​ര​​​ണ​​​കൂ​​​ടം കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നും ജ​​​ഡ്ജി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗാം​​​ബി​​​യ ആ​​​ണ് മ്യാ​​​ൻ​​​മ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ 2019ൽ ​​​ഹ​​​ർ​​​ജി ന​​​ല്കി​​​യ​​​ത്. ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, കാ​​​ന​​​ഡ, ജ​​​ർ​​​മ​​​നി തു​​​ട​​​ങ്ങി 11 രാ​​​ജ്യ​​​ങ്ങ​​​ൾ ഗാം​​​ബി​​​യ​​​യെ പി​​​ന്തു​​​ണ​​​ച്ച് കേ​​​സി​​​ൽ ക​​​ക്ഷി​​ചേ​​​ർ​​​ന്നി​​​രു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ള്ള രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ധി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്തു. ഏ​​​താ​​​ണ്ട് 12 ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ട്.

മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം വ്യാ​​​പ​​​ക​​​മാ​​​യി ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​യും കു​​​ട്ടി​​​ക​​​ളോ​​​ടു ക്രൂ​​​ര​​​ത കാ​​​ണി​​​ച്ച​​​താ​​​യും കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​ത്തു​​​ചേ​​​രാ​​​നും മ്യാ​​​ൻ​​​മ​​​ർ സ​​​ർ​​​ക്കാ​​​ർ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ര​​​ക​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്ക​​​ണം.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക പി​​​ന്നീ​​​ടു നി​​​ശ്ച​​​യി​​​ക്കും. ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ട​​​ന​​​ടി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്ക​​​ണം. വം​​​ശ​​​ഹ​​​ത്യ തട​​​യാ​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ മ്യാ​​​ൻ​​​മ​​​റി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

1995ലെ ​​​ബോ​​​സ്നി​​​യ​​​ൻ വം​​​ശ​​​ഹ​​​ത്യ ത​​​ട​​​യു​​​ന്ന​​​തി​​​ൽ സെ​​​ർ​​​ബ് ഭ​​​ര​​​ണ​​​കൂ​​​ടം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി 2007ൽ ​​​വി​​​ധി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജ്യം വം​​​ശീ​​​യ ഉ​​​ന്മൂ​​​ലം ചെ​​​യ്തു​​​വെ​​​ന്ന് പ​​​റ​​​ഞ്ഞി​​​ല്ല. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി അ​​​ന്തി​​​മ​​​മാ​​​ണ്; അ​​​പ്പീ​​​ൽ ന​​​ല്കാ​​​നാ​​​വി​​​ല്ല.

Tags : Rohingya Massacre Genocide Myanmar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up