x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരിയിയിൽ ഷുക്കൂർ വധം : നിയമ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വെബ് ഡെസ്ക്
Published: November 19, 2026 09:31 PM IST | Updated: November 19, 2026 09:31 PM IST

അരിയിയിൽ ഷുക്കൂർ

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്‍റേതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്‍റെ ഭീതിതമായ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്‍റേത്.

ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി പകര്‍പ്പ് പരിശോധിച്ചശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കും. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും.

സിപിഎം നേതൃത്വത്തിന്‍റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്‍റെ കുടുംബത്തിന് നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags : Ariyil Shukoor Murder ChiefMinistersOffice LegalBattle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up