Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LegalBattle

ധാതുഖനന ഭേദഗതി നിയമം: കോൺഗ്രസ് നിയമപോരാട്ടത്തിന്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പാ​സാ​ക്കി​യ ഖ​നി​ക​ളും ധാ​തു​ക്ക​ളും (വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും) ഭേ​ദ​ഗ​തി നി​യ​മം 2026നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ.

പു​തി​യ നി​യ​മം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും അ​ധി​കാ​ര​ത്തെ​യും ലം​ഘി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് നീ​ക്കം.

ഇ​ന്ത്യ സം​ഖ്യ​ത്തി​ലെ അം​ഗ​മാ​യ ജെ​എം​എം ഭ​രി​ക്കു​ന്ന ജാ​ർ​ഖ​ണ്ഡും ഈ ​നീ​ക്ക​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നേ​ക്കും.​ ഓ​ഗ​സ്റ്റ് 13നാ​ണ് ഈ ​ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​ത്.

ധാ​തു അ​വ​കാ​ശ​ങ്ങ​ളി​ലും ധാ​തു​സ​മ്പ​ത്തു​ള്ള ഭൂ​മി​ക​ളി​ലും നി​കു​തി​യും സെ​സും ചു​മ​ത്താ​നു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു എ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

Latest News

Corehub Up