x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമവിരുദ്ധമായി ചെറുമത്സ്യവേട്ട: രണ്ടുബോട്ടുകള്‍ പിടികൂടി, രണ്ടര ലക്ഷം രൂപ വീതം പിഴ

വെബ് ഡെസ്ക്
Published: November 19, 2026 09:56 PM IST | Updated: November 19, 2026 09:56 PM IST

ബോട്ട് പിടിച്ചെടുത്തപ്പോൾ

കോഴിക്കോട്: അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച രണ്ടുബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പിടികൂടി. ബോട്ടുകള്‍ക്ക് രണ്ടരലക്ഷം രൂപ വീതം പിഴയിട്ടു. ബേപ്പൂരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ചെറുമത്സ്യബന്ധനത്തിനെതിരേ 'ഓപ്പറേഷന്‍ പൈതല്‍' എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്. ബേപ്പൂര്‍ വെണ്ണക്കോട് സ്വദേശി കെ.ടി. ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള വെസ്‌റ്റേണ്‍, ബേപ്പൂര്‍ പൂനാര്‍വളപ്പ് വയലിലത്ത് മുഹമ്മദ്ഷാനുവിന്‍റെ പേരിലുള്ള ഷെന്‍സ എന്നീ ബോട്ടുകളാണ് പിടിയിലായത്.

രണ്ടുബോട്ടുകളിലായി 300 ബോക്‌സ് ചെറുമത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഇവ കടലില്‍ തള്ളുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് അറിയിച്ചു. മത്സ്യബന്ധനത്തിനു ശേഷം ഹാര്‍ബറിനടുത്തായി നിറുത്തിയിട്ടിരുന്ന ബോട്ടുകള്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞ് അഴിമുഖത്തിനടുത്തുള്ള കക്കാടത്ത് എന്ന സ്ഥലത്തേക്ക് മാറ്റി.

സാധാരണ ബോട്ടുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസകരമായ ഈ പ്രദേശത്ത് എത്താന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കോസ്റ്റല്‍ പൊലിസിന്‍റെ സഹായം തേടി. കോസ്റ്റല്‍ പൊലിസിന്‍റെ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടില്‍ സ്ഥലത്ത് എത്തിയാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

അതിനിടെ ചെറുമത്സ്യങ്ങളെ പിടിച്ച പവിഴം എന്നെ മറ്റൊരു ബോട്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ടു. ഈ ബോട്ടിനെക്കുറിച്ച് കേരളത്തിലെ എല്ലാ ഹാര്‍ബറുകളിലേക്കും കോസ്റ്റല്‍ പൊലിസ് സ്‌റ്റേഷനുകളിലേക്കും ബേപ്പൂര്‍ കോസ്റ്റല്‍ പൊലിസ് വിവരം നല്‍കിയിട്ടുണ്ട്.

Tags : Fishing IllegalFishing Boats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up