x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ മൂ​​ല്യം 1.5 ട്രി​​ല്യ​​ണ്‍ ഡോ​​ള​​ർ

വെബ്ഡെസ്ക്
Published: November 19, 2026 10:54 PM IST | Updated: November 19, 2026 11:00 PM IST

ആ​​ന്ത്രോ​​പി​​ക്

മും​​ബൈ: ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ ഐ​​പി​​ഒ, ആ​​ഗോ​​ള നി​​ർ​​മി​​ത ബു​​ദ്ധി (എ​​ഐ) വ്യ​​വ​​സാ​​യ​​വും ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളും ത​​മ്മി​​ൽ വ​​ലി​​യൊ​​രു മൂ​​ല്യ​​നി​​ർ​​ണ​​യ അ​​ന്ത​​രം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ’ക്ലോ​​ഡ്’ (Claude) എ​​ന്ന എ​​ഐ മോ​​ഡ​​ലി​​ന്‍റെ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ, അ​​ഞ്ച് വ​​ർ​​ഷം മാ​​ത്രം പ​​ഴ​​ക്ക​​മു​​ള്ള ഈ ​​ക​​ന്പ​​നി​​യു​​ടെ പൂ​​ർ​​ണ മൂ​​ല്യം ഏ​​ക​​ദേ​​ശം 1.5 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ്; ഇ​​ത് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ 10 ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

ഇ​​ന്ത്യ​​യി​​ലെ മു​​ൻ​​നി​​ര​​യി​​ലു​​ള്ള 10 ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം ഏ​​ക​​ദേ​​ശം 1.04 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ്. അ​​താ​​യ​​ത്, രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ 10 ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ സം​​യു​​ക്ത മൂ​​ല്യ​​ത്തേ​​ക്കാ​​ൾ ഏ​​ക​​ദേ​​ശം 45 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ് ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ മൂ​​ല്യം. ഓ​​രോ ക​​ന്പ​​നി​​യെ​​യും വെ​​വ്വേ​​റെ താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഈ ​​വ്യ​​ത്യാ​​സം ഇ​​തി​​ലും വ്യ​​ക്ത​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ന്പ​​നി​​യാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ വി​​പ​​ണി മൂ​​ല്യം ഏ​​ക​​ദേ​​ശം 18.46 ല​​ക്ഷം കോ​​ടി രൂ​​പ അ​​ഥ​​വാ ഏ​​ക​​ദേ​​ശം 197.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ, ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ പൂ​​ർ​​ണ മൂ​​ല്യം റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശം 7.6 മ​​ട​​ങ്ങാ​​ണ്.

നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ചി​​രു​​ന്ന 70 മു​​ത​​ൽ 78 ഡോ​​ള​​ർ വ​​രെ​​യു​​ള്ള നി​​ര​​ക്കി​​നേ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന്, ഒ​​രു ഓ​​ഹ​​രി​​ക്ക് 83 ഡോ​​ള​​ർ എ​​ന്ന നി​​ര​​ക്കി​​ൽ ഐ​​പി​​ഒ വി​​ല നി​​ശ്ച​​യി​​ച്ച് ഐ​​പി​​ഒ​​ക്ക് ഇ​​റ​​ങ്ങു​​ക​​യാ​​ണ്. സ്റ്റോ​​ക്ക് ഓ​​പ്ഷ​​നു​​ക​​ളും നി​​യ​​ന്ത്രി​​ത ഓ​​ഹ​​രി​​ക​​ളും ഉ​​ൾ​​പ്പടെ​​യു​​ള്ള പൂ​​ർ​​ണ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ, ക്ലോ​​ഡി​​ന്‍റെ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് ഏ​​ക​​ദേ​​ശം 1.5 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് ഐ​​പി​​ഒ മൂ​​ല്യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ഇ​​വ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ​​യു​​ള്ള മൂ​​ല്യം ഏ​​ക​​ദേ​​ശം 1.1 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ്.

സ്പേ​​സ് എ​​ക്സി​​നെ മ​​റി​​ക​​ട​​ന്നു

ഐ​​പി​​ഒ​​യി​​ൽ റി​​ക്കാ​​ർ​​ഡ് ഇ​​ട്ട് ആ​​ന്ത്രോ​​പി​​ക്. ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ ഓ​​ഹ​​രി വി​​ല്പ​​ന​​യി​​ൽ 980 മി​​ല്യ​​ണ്‍ ഓ​​ഹ​​രി​​ക​​ളാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. ഇ​​തി​​ൽ 956.4 മി​​ല്യ​​ണ്‍ ഓ​​ഹ​​രി​​ക​​ൾ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ​​ക്ക് വി​​റ്റു. ക​​ന്പ​​നി​​യു​​ടെ സ​​ഹ​​സ്ഥാ​​പ​​ക​​ർ 23.6 മി​​ല്യ​​ണ്‍ ഓ​​ഹ​​രി​​ക​​ൾ കൂ​​ടി വി​​റ്റ​​ഴി​​ച്ചു. ബ്ലൂം​​ബെ​​ർ​​ഗി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ആ​​കെ സ​​മാ​​ഹ​​രി​​ച്ച തു​​ക 10730 കോ​​ടി ഡോ​​ള​​ർ​​റി​​ലെ​​ത്തി.

ഇ​​തോ​​ടെ സ്പേ​​സ് എ​​ക്സി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​നെ മ​​റി​​ക​​ട​​ന്ന് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ എ​​ന്ന നേ​​ട്ടം ആ​​ന്ത്രോ​​പി​​ക് സ്വ​​ന്ത​​മാ​​ക്കി. ജൂ​​ണി​​ൽ ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ സ്പേ​​സ് എ​​ക്സ് ഐ​​പി​​ഒ വ​​ഴി സ​​മാ​​ഹ​​രി​​ച്ച​​ത് 7500 കോ​​ടി ഡോ​​ള​​റാണ്. എ​​ന്നാ​​ൽ, 1.9 ട്രി​​ല്യ​​ണ്‍ ഡോ​​ള​​ർ എ​​ന്ന ഉ​​യ​​ർ​​ന്ന മൂ​​ല്യ​​നി​​ർ​​ണ​​യം സ്പേ​​സ് എ​​ക്സി​​നു​​ണ്ട്.

 

Tags : Anthropic valuation Business

Recent News

Corehub Up