പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എസ്ഐആർ നടപടിക്രമങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് വി. ഗോപാല ഗൗഡ.
എസ്ഐആറിന്റെ മറവിൽ ഒരു രാഷ്ട്രീയപാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ 13 കോടി വോട്ടർമാരെ വെട്ടിമാറ്റിയതെന്ന് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കവെ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം വിമർശിച്ചു.
ഇത്തരം നടപടികളിലൂടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണു തെരഞ്ഞെടുപ്പു കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും ഇതു രാജ്യത്തിന്റെ പരമാധികാരത്തിനുനേരേയുള്ള കടന്നുകയറ്റവും വലിയൊരു ദുരന്തവുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രായപൂർത്തി വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും ജനാധിപത്യത്തിൽ സുപ്രീംകോടതിയോ തെരഞ്ഞെടുപ്പു കമ്മിഷനോ അല്ല, മറിച്ച് രാജ്യത്തെ ജനങ്ങളാണു പരമാധികാരികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഐആറുമായി ബന്ധപ്പെട്ടു രണ്ട് തെരഞ്ഞെടുപ്പു കമ്മിഷണർമാർ ഉന്നയിച്ച എതിർപ്പുകളെക്കുറിച്ച് പുറത്തുവന്ന അന്വേഷണാത്മക റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതിനുപിന്നാലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ പല തീരുമാനങ്ങളും തിരുത്തിക്കൊണ്ട് പത്രക്കുറിപ്പുകൾ ഇറക്കിയത് ഈ റിപ്പോർട്ടിലെ വിവരങ്ങൾ ശരിവയ്ക്കുന്നതാണെന്ന് ജസ്റ്റീസ് ഗൗഡ ആരോപിച്ചു.
Tags : Election Commission Former Supreme Court judge voters removed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SIR