x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ൻ​സ​ൻ ഹു​വാം​ഗ് ഒ​രു നി​ഷ്ക​ള​ങ്ക​നാ​യ വി​ഡ്ഢി​യോ? എ​ൻ​വി​ഡി​യ ചാ​ര​ക്ക​ഥ​യു​ടെ ആ​ഴം 

രാഹുൽ ഗോപിനാഥ്
Published: November 20, 2026 12:30 AM IST | Updated: November 20, 2026 12:30 AM IST

എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാംഗ്

ചൈ​നീ​സ് ചാ​ര​വ​നി​ത​യെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​ലീ​സ് ഹു​വാം​ഗു​മാ​യു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ൻ​വി​ഡി​യ സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്ന് ജെ​ൻ​സ​ൻ ഹു​വാം​ഗ് പു​റ​ത്താ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തെ പ​ദ​വി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സി​ലി​ക്ക​ൺ വാ​ലി​യി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.  ഇ​ലോ​ൺ മ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മേ​രി​ക്ക​ൻ ടെ​ക് ലോ​ക​ത്തെ പ്ര​മു​ഖ​ർ ഈ ​ആ​വ​ശ്യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഹു​വാം​ഗി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. 

ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഹു​വാം​ഗി​ന് ത​ന്‍റെ പ​ദ​വി തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും, അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള നി​ർ​ണാ​യ​ക സ്വാ​ധീ​ന​ത്തെ​യാ​ണ് ഈ ​പി​ന്തു​ണ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ നൂ​ത​ന എ​ഐ ചി​പ്പ് വി​പ​ണി​യു​ടെ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​വും നി​യ​ന്ത്രി​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ എ​ഐ ക​മ്പ​നി കെ​ട്ടി​പ്പ​ടു​ത്ത വ്യ​ക്തി​യാ​ണ് ജെ​ൻ​സ​ൻ ഹു​വാം​ഗ്. 

എ​ന്താ​ണ് ഈ ​ചാ​ര​ക്ക​ഥ​യു​ടെ ആ​ഴം?

ഇ​പ്പോ​ഴ​ത്തെ എ​ൻ​വി​ഡി​യ വി​വാ​ദ​ത്തി​ന് പി​ന്നി​ൽ, ലോ​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചാ​ര​ക്ക​ഥ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാ​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു‌​ടെ പ​ക്ഷം. 80 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന 'ക്ലോ​സ് ഫ്യൂ​ക്സ്' ചാ​ര​ക്കേ​സി​നോ​ടാ​ണ് പ​ല​രും ഇ​തി​നെ ഉ​പ​മി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ അ​ണു​ബോം​ബ് വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്ന ജ​ർ​മ​ൻ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ ക്ലോ​സ് ഫ്യൂ​ക്സ്, അ​തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ സോ​വി​യ​റ്റ് യൂ​ണി​യ​ന് ചോ​ർ​ത്തി ന​ൽ​കി​യ​തോ​ടെ ആ​ണ​വ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ കു​ത്ത​ക ത​ക​ർ​ന്നി​രു​ന്നു. 
എ​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ​ത്തെ ആ​ണ​വ മ​ത്സ​ര​ത്തി​ന് സ​മാ​ന​മാ​ണ് ഇ​ന്ന​ത്തെ എ​ഐ മേ​ധാ​വി​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​വും. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ എ​ഐ രം​ഗ​ത്ത് അ​മേ​രി​ക്ക​യെ മ​റി​ക​ട​ക്കാ​ൻ ചൈ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ബീ​ജീം​ഗി​ന്‍റെ ഈ ​ല​ക്ഷ്യ​ത്തി​ന് മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ത​ട​സം എ​ൻ​വി​ഡി​യ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​പ്പു​ക​ളാ​യി​രു​ന്നു. 

ജെ​ൻ​സ​ൻ ഹു​വാം​ഗ് നി​ഷ്ക​ള​ങ്ക​നാ​യ ഇ​ര​യോ ‍? 

ഈ ​ചാ​ര​വൃ​ത്തി​യി​ലൂ​ടെ ചൈ​ന​യ്ക്ക് എ​ത്ര​ത്തോ​ളം നേ​ട്ട​മു​ണ്ടാ​യെ​ന്നോ, അ​മേ​രി​ക്ക​യു​ടെ എ​ഐ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് എ​ത്ര​മാ​ത്രം തി​രി​ച്ച​ടി​യേ​റ്റെ​ന്നോ ഇ​പ്പോ​ൾ വി​ല​യി​രു​ത്തു​ക സാ​ധ്യ​മ​ല്ല. സു​ന്ദ​രി​യാ​യ ഒ​രു സ്ത്രീ​യു​ടെ വ​ല​യി​ൽ വീ​ണു​പോ​യ വെ​റു​മൊ​രു 'നി​ഷ്ക​ള​ങ്ക​നാ​യ വി​ഡ്ഢി' മാ​ത്ര​മാ​യി​രു​ന്നോ  ഹു​വാം​ഗ്, അ​തോ അ​റി​ഞ്ഞു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ സു​ര​ക്ഷ​യെ ഒ​റ്റു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യം.   

ആ​ഗോ​ള എ​ഐ കു​തി​പ്പി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യി​രു​ന്ന ഹു​വാം​ഗി​ന്‍റെ പു​റ​ത്താ​ക​ൽ ഈ ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ​ത്ത​ന്നെ ബാ​ധി​ച്ചേ​ക്കാം. ആ​ലീ​സ് ഹു​വാം​ഗു​മാ​യു​ള്ള ബ​ന്ധം ക​ഴി​ഞ്ഞ മാ​സം 'ന്യൂ​യോ​ർ​ക്ക് ടൈം​സ്' പു​റ​ത്തു​വി​ടു​ന്ന​തി​ന് മു​മ്പ്, എ​ൻ​വി​ഡി​യ​യു​ടെ വി​പ​ണി മൂ​ല്യം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 5.7 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു.  മ​റ്റ് നി​ര​വ​ധി എ​ഐ ക​മ്പ​നി​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്ന എ​ൻ​വി​ഡി​യ, അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യു​ടെ കു​തി​പ്പി​ന് വ​ലി​യ ഇ​ന്ധ​ന​മാ​യി​രു​ന്നു. 

ഹു​വാം​ഗി​ന്‍റെ പ​ടി​യി​റ​ക്കം എ​ൻ​വി​ഡി​യ​യെ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ത്ത​ന്നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. വി​വാ​ദം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം ക​മ്പ​നി​യു​ടെ മൂ​ല്യ​ത്തി​ൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു​ണ്ടാ​വു​ക​യും നി​ക്ഷേ​പ​ക​രു​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. എ​ഐ രം​ഗ​ത്ത് അ​മേ​രി​ക്ക​യ്ക്ക് ഒ​പ്പ​മെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ബീ​ജിം​ഗി​ന്‍റെ  പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി താ​യ്‌​വാ​നി​ൽ ജ​നി​ച്ച ജെ​ൻ​സ​ൻ ഹു​വാം​ഗ് മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ചൈ​ന​യ്ക്ക് എ​ൻ​വി​ഡി​യ​യു​ടെ നൂ​ത​ന ചി​പ്പു​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. 

ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ പു​റ​ത്തു​വ​ന്ന യു​എ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 500 എ​ഐ സൂ​പ്പ​ർ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ക​മ്പ്യൂ​ട്ടിം​ഗ് ശേ​ഷി​യു​ടെ 75 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യു​ടെ കൈ​വ​ശ​മാ​ണ്; ചൈ​ന​യ്ക്ക് 15 ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. 
ഹ​ണി​ട്രാ​പ്പ് വി​വാ​ദം പു​റ​ത്തു​വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ എ​ൻ​വി​ഡി​യ ചൈ​ന​യി​ലേ​ക്ക് എ​ഐ ചി​പ്പു​ക​ൾ വി​റ്റി​രു​ന്നു. ആ​ലീ​സ് ഹു​വാം​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള 'മെ​ഗാ​സ്പീ​ഡ്' എ​ന്ന ക​മ്പ​നി, 2024 മാ​ർ​ച്ചി​നും 2025 ജൂ​ണി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം 12 ബി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന എ​ൻ​വി​ഡി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ചി​പ്പു​ക​ൾ ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക് കൈ​മാ​റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി 'വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ' റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം എ​ൻ​വി​ഡി​യ​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തി​ല​ധി​കം ചൈ​ന​യി​ൽ നി​ന്നാ​ണ് വ​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ 'ക​ൾ​പ്പ​ർ റി​സ​ർ​ച്ച്' വി​ല​യി​രു​ത്തു​ന്നു. ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ ചൈ​ന​യു​ടെ കൈ​ക​ളി​ൽ എ​ത്ത​രു​തെ​ന്ന് അ​മേ​രി​ക്ക ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് ചി​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​തെ​ന്നാ​ണ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

സം​ശ​യ​നി​ഴ​ലി​ൽ ട്രം​പും

2024 ജൂ​ണി​ൽ താ​യ്‌​പേ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ക​മ്പ്യൂ​ട്ട​ർ വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ഒ​രു ബാ​റി​ൽ വെ​ച്ച് ജെ​ൻ​സ​ൻ ഹു​വാം​ഗും ആ​ലീ​സും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ആ​ദ്യ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​പ്പോ​ഴേ​ക്കും അ​വ​ർ ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​രി​ക്കാം. ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ, മെ​ഗാ​സ്പീ​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തു​ന്നു​ണ്ടോ എ​ന്ന് യു​എ​സ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. 

പി​ന്നീ​ട് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം, എ​ൻ​വി​ഡി​യ സി​ഇ​ഒ​യ്ക്ക് ഒ​രു ചൈ​നീ​സ് ചാ​ര​വ​നി​ത​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്കൊ​ണ്ട് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​റ്റ് ഹൗ​സി​ന് മെ​മ്മോ അ​യ​ച്ചി​രു​ന്നു. മെ​യ് മാ​സ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള ഉ​ച്ച​കോ​ടി​ക്കാ​യി ബീ​ജീം​ഗി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ വെ​ച്ച് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ക്കാ​ര്യം ട്രം​പി​നെ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. ഹു​വാം​ഗു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ട്രം​പ്, ആ ​ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു. 

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം മ​റി​ക​ട​ന്ന്, എ​ൻ​വി​ഡി​യ​യു​ടെ നൂ​ത​ന​മാ​യ എ​ച്ച്200 ചി​പ്പു​ക​ൾ ചൈ​ന​യ്ക്ക് വി​ൽ​ക്കാ​ൻ ട്രം​പി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തി​ൽ ഹു​വാം​ഗ് വി​ജ​യി​ച്ചു. അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ ന​യം മാ​റ്റാ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്തു​കൊ​ണ്ട് തീ​രു​മാ​നി​ച്ചു എ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. 

2030-ഓ​ടെ എ​ഐ രം​ഗ​ത്ത് അ​മേ​രി​ക്ക​യെ മ​റി​ക​ട​ക്കാ​നാ​യി​രു​ന്നു ചൈ​ന​യു​ടെ പ​ദ്ധ​തി. ഹു​വാം​ഗി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ആ ​ല​ക്ഷ്യം വേ​ഗ​ത്തി​ലാ​ക്കി​യേ​ക്കാം. യു​എ​സ് കോ​ൺ​ഗ്ര​സ് ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഹു​വാം​ഗി​നെ  ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യും. ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കു​ക​യും ഹു​വാം​ഗി​നെ  പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്ത ട്രം​പി​ന്‍റെ പ​ങ്കും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​കും. 

ചൈ​നീ​സ് ചാ​ര​വൃ​ത്തി​യു​ടെ നീ​ണ്ട ച​രി​ത്രം

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ചൈ​ന​യ്‌​ക്കെ​തി​രെ കാ​ല​ങ്ങ​ളാ​യി ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ബീ​ജിം​ഗ് അ​വ സ്ഥി​ര​മാ​യി നി​ഷേ​ധി​ക്കു​ക​യാ​ണ് പ​തി​വ്. ആ​ലീ​സ് ഹു​വാം​ഗ് സം​ഭ​വ​ത്തി​ന് മു​മ്പും സ​മാ​ന​മാ​യ ഹ​ണി​ട്രാ​പ്പ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ പ​ത്ത്  മ​ണി​ക്കൂ​റി​ലും ചൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പു​തി​യ കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് കേ​സ് ത​ങ്ങ​ളു​ടെ ബ്യൂ​റോ തു​റ​ക്കു​ന്നു​ണ്ടെ​ന്ന് 2020-ൽ ​എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ഫ​ർ റേ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ വ​ർ​ഷം ത​ന്നെ, ട്രം​പി​ന്‍റെ ഒ​ന്നാം ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ച 'ഫാം​ഗ് ഫാം​ഗ്' (ക്രി​സ്റ്റീ​ൻ ഫാം​ഗ്) എ​ന്ന ചൈ​നീ​സ് ചാ​ര​വ​നി​ത​യെ​ക്കു​റി​ച്ച് 'ആ​ക്സി​യോ​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ രാ​ഷ്ട്രീ​യ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട അ​വ​ർ പ​ല​രു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലും ഏ​ർ​പ്പെ​ട്ടു. 

നി​ര​വ​ധി ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത അ​വ​ർ, ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം റോ ​ഖ​ന്ന​യ്ക്ക് വേ​ണ്ടി വോ​ള​ണ്ടി​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ രാ​ഷ്ട്രീ​യ​ക്കാ​രെ​യും ചൈ​ന ല​ക്ഷ്യ​മി​ടു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ, ബീ​ജിം​ഗി​ന് അ​നു​കൂ​ല​മാ​യി രാ​ഷ്ട്രീ​യ​ക്കാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് നി​ര​വ​ധി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ചൈ​നീ​സ് ഏ​ജ​ന്‍റു​മാ​ർ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

ര​ണ്ട് വ​ർ​ഷം മു​മ്പ്, ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ഹാ​ൻ ഡോം​ഗ്, പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി ചൈ​നീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ കൊ​ണ്ടു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. 2024-ൽ, ​അ​ന്ന​ത്തെ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഒ​രു സ​ഹാ​യി​ക്കെ​തി​രെ ബീ​ജിം​ഗി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന് കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

വ്യാ​വ​സാ​യി​ക ചാ​ര​വൃ​ത്തി​യി​ലേ​ക്ക് മാ​റു​ന്ന ശ്ര​ദ്ധ

ചൈ​ന​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ത​ൽ ഇ​ന്ന് വ്യാ​വ​സാ​യി​ക ചാ​ര​വൃ​ത്തി​യാ​ണെ​ന്ന്  അ​ടി​വ​ര​യി​ടു​ന്ന ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഹു​വാം​ഗ് വി​വാ​ദം. 2012-ൽ ​പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം, ചൈ​ന​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ 'മി​നി​സ്ട്രി ഓ​ഫ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി' കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യേ​ക്കാ​ൾ വ​ലി​യ വി​ഭ​വ​ശേ​ഷി എം​എ​സ്എ​സി​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

പ്ര​ധാ​ന ഹൈ​ടെ​ക് വ്യ​വ​സാ​യ​ങ്ങ​ളി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി 2015-ൽ ​ഷി 'മെ​യ്ഡ് ഇ​ൻ ചൈ​ന' പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ ശ്ര​ദ്ധ പൂ​ർ​ണ​മാ​യും വാ​ണി​ജ്യ ചാ​ര​വൃ​ത്തി​യി​ലേ​ക്ക് മാ​റി. 2000-ത്തി​നും 2023-നും ​ഇ​ട​യി​ൽ വാ​ഷിം​ഗ്ട​ണി​നെ​തി​രെ ബീ​ജിം​ഗ് സ്പോ​ൺ​സ​ർ ചെ​യ്ത 224 ചാ​ര​വൃ​ത്തി സം​ഭ​വ​ങ്ങ​ൾ യു​എ​സ് സെ​ന്‍റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും വാ​ണി​ജ്യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു. 

യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, സോ​ളാ​ർ പാ​ന​ലു​ക​ൾ, വാ​ണി​ജ്യ പെ​യി​ന്‍റ് ഫോ​ർ​മു​ലേ​ഷ​നു​ക​ൾ തു​ട​ങ്ങി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക​ൾ ചൈ​നീ​സ് ചാ​ര​ന്മാ​രും ഹാ​ക്ക​ർ​മാ​രും മോ​ഷ്ടി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചൈ​ന വ്യാ​പ​ക​മാ​യി ചാ​ര​വൃ​ത്തി ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. 2024 മാ​ർ​ച്ചി​ൽ, ഗൂ​ഗി​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ലി​ൻ​വെ​യ് ഡിം​ഗ് എ​ന്ന ചൈ​നീ​സ് പൗ​ര​നെ​തി​രെ ക​മ്പ​നി​യു​ടെ എ​ഐ വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് കു​റ്റം ചു​മ​ത്തി​യി​രു​ന്നു. 

അ​മേ​രി​ക്ക​ൻ എ​ഐ മോ​ഡ​ലു​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചൈ​ന വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം (ഇ​ന്‍റ​ല​ക്‌​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ്) മോ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഏ​പ്രി​ലി​ൽ വൈ​റ്റ് ഹൗ​സ് ആ​രോ​പി​ച്ചു. സെ​പ്റ്റം​ബ​റി​ൽ, ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എം​ഐ5 ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, യു​കെ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള നൂ​റി​ല​ധി​കം അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള ഒ​രു ക​ട​ലാ​സ് ക​മ്പ​നി വ​ഴി അ​റി​യാ​തെ ചൈ​ന​യു​ടെ ചാ​ര​വൃ​ത്തി​ക്ക് കൂ​ട്ടു​നി​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ഐ, സൈ​ബ​ർ സു​ര​ക്ഷ എ​ന്നി​വ​യാ​യി​രു​ന്നു ഇ​വ​രു​ടെ ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾ.

ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ

എ​ൻ​വി​ഡി​യ വി​വാ​ദം ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള വ​ള​ർ​ന്നു​വ​രു​ന്ന ശ​ക്തി​ക​ൾ​ക്ക് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ന​മ്മു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​വ​സാ​യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ എ​ന്ത് അ​ധി​ക ന​ട​പ​ടി​ക​ളാ​ണ് നാം ​സ്വീ​ക​രി​ക്കേ​ണ്ട​ത്? ബീ​ജിം​ഗി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ന​മു​ക്ക് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കാ​നാ​കു​മോ? സാ​മ്പ​ത്തി​ക ചാ​ര​വൃ​ത്തി​യി​ൽ ചൈ​ന​യ്ക്ക് മാ​ത്ര​മ​ല്ല കു​ത്ത​ക​യു​ള്ള​തെ​ന്ന് അ​റി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് അ​മേ​രി​ക്ക​യെ വി​ശ്വ​സി​ക്കാ​നാ​കു​മോ?

ബീ​ജിം​ഗ് ത​ങ്ങ​ളു​ടെ വി​മ​ത പ്ര​വി​ശ്യ​യാ​യി കാ​ണു​ന്ന താ​യ്‌​വാ​നി​ലെ ക​മ്പ​നി​ക​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വ​ള​രു​ന്ന ബ​ന്ധ​ത്തി​ൽ, ഹു​വാം​ഗ് വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടോ? താ​യ്‌​വാ​നി​ൽ ജ​നി​ച്ച ഒ​രു അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി ഉ​ൾ​പ്പെ​ട്ട ഈ ​വി​വാ​ദം, അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വി​ദേ​ശ വം​ശ​ജ​രാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​രെ കൂ​ടു​ത​ൽ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​മോ? എ​ന്നീ ചോ​ദ്യ​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണ്.

വാ​ണി​ജ്യ ചാ​ര​വൃ​ത്തി​യെ ചെ​റു​ക്കാ​ൻ ഇ​ന്ത്യ സ​ജീ​വ​മാ​യ ഒ​രു ത​ന്ത്രം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഭീ​ക​ര​വാ​ദ, സൈ​നി​ക ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മി​ക​ച്ച പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ പാ​കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി ഹ​ണി​ട്രാ​പ്പു​ക​ൾ അ​വ​ർ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും, സം​ശ​യി​ക്ക​പ്പെ​ടു​ന്ന ചൈ​നീ​സ്, പാ​കി​സ്ഥാ​ൻ ചാ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2020-ലെ ​ഗ​ൽ​വാ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ 59 ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ചു. നി​ർ​ണാ​യ​ക​മാ​യ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ദേ​ശ ക​മ്പ​നി​ക​ൾ ക​ട​ന്നു​ക​യ​റു​ന്ന​ത് ത​ട​യാ​നും ഇ​ന്ത്യ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ദേ​ശീ​യ സു​ര​ക്ഷാ പ്ര​ശ്ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ഭീ​ഷ​ണി​ക​ളെ നേ​രി​ടു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഇ​നി​യും ഏ​റെ മു​ന്നോ​ട്ട് പോ​കാ​നു​ണ്ട്. 

സാ​മ്പ​ത്തി​ക സു​ര​ക്ഷ​യി​ലെ പ​ഴു​തു​ക​ൾ

2021-ൽ ​അ​ന്ന​ത്തെ ഐ​ടി സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് ധോ​ത്രെ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം സി​സി​ടി​വി ക്യാ​മ​റ​ക​ൾ ചൈ​നീ​സ് നി​ർ​മി​ത​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ക്യാ​മ​റ​ക​ളു​ടെ വി​ൽ​പ​ന​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് അ​ഞ്ച് വ​ർ​ഷ​മെ​ടു​ത്തു. ഏ​പ്രി​ലി​ൽ ഡ​ൽ​ഹി പൊ​ലി​സ് ഒ​രു പാ​കി​സ്ഥാ​ൻ-​ചൈ​ന ചാ​ര​വൃ​ത്തി ശൃം​ഖ​ല​യെ ത​ക​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് ഈ ​ന​ട​പ​ടി​യു​ണ്ടാ​യ​ത്. 

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ജ​മ്മു കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പം 4ജി ​സിം കാ​ർ​ഡു​ക​ൾ വ​ഴി ബ​ന്ധി​പ്പി​ച്ച, സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​നീ​സ് സി​സി​ടി​വി ക്യാ​മ​റ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മി​ക്ക പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ ചൈ​നീ​സ് സി​സി​ടി​വി ക്യാ​മ​റ​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. 

പാ​കി​സ്ഥാ​നെ​യും ചൈ​ന​യെ​യും പോ​ലെ ഇ​ന്ത്യ​യും വാ​ണി​ജ്യ ചാ​ര​വൃ​ത്തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ചി​ല​ർ വാ​ദി​ച്ചേ​ക്കാം. എ​ന്നാ​ൽ, ഇ​ന്ത്യ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് എ​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. പ​വ​ർ പ്ലാ​ന്‍റു​ക​ൾ, ജ​ല​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ന​മ്മു​ടെ സു​പ്ര​ധാ​ന സി​വി​ലി​യ​ൻ, സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ചാ​ര​വൃ​ത്തി​യി​ൽ നി​ന്നും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്ര​ധാ​നം.

സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ ഇ​പ്പോ​ൾ നൂ​ത​ന സെ​മി​ക​ണ്ട​ക്ട​ർ ചി​പ്പു​ക​ൾ, ഡ്രോ​ണു​ക​ൾ, സൈ​നി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ​ല്ലാം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കോ അ​ട്ടി​മ​റി​ക​ൾ​ക്കോ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​ണ്. ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ദേ​ശ ഏ​ജ​ന്‍റു​മാ​രു​ടെ വാ​ണി​ജ്യ ചാ​ര​വൃ​ത്തി​ക്കും ഹാ​ക്കിം​ഗി​നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളും ഒ​രു​പോ​ലെ ഇ​ര​യാ​യേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ചു​രു​ക്ക​ത്തി​ൽ എ​ൻ​വി​ഡി​യ ചാ​ര​ക്കേ​സ് ഇ​ന്ത്യ​യ്ക്ക് വ​ലി​യൊ​രു അ​പാ​യ​മ​ണി​യാ​ണ് മു​ഴ​ക്കു​ന്ന​ത്. 

 

 

Tags : NvidiaCEO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up