സൗത്ത് ഇന്ത്യന്‍ ബാങ്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കു ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചു സന്നിധാനത്ത് സ്ഥാപിച്ച അരവണ വെന്‍ഡിംഗ് മെഷീന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗവണ്മെന്റ് ബിസിനസ് വിഭാഗം ഡിജിഎമ്മും ഹെഡുമായ രഞ്ജിത്ത് ആര്. നായര്‍, എജിഎമ്മും തിരുവനന്തപുരം റീജണല്‍ ഹെഡുമായ ജോണ്‍ സിറിയക്, തിരുവനന്തപുരം മെയിന്‍ ക്ലസ്റ്റര്‍ ഹെഡ് പി. രതീഷ്, ഗവണ്മെന്റ് ബിസിനസ് വിഭാഗം ചീഫ് മാനേജര്‍ ആര്.എസ്. പ്രേംലാല്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സന്നിധാനത്ത് പ്രസാദം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള ഇകിയോസ്ക്, ഡിജിറ്റല്‍ പേമെന്റ് കൗണ്ടറുകള്‍, ക്യുആര്‍ കോഡ് അധിഷ്ഠിത ഇ കാണിക്ക സംവിധാനം എന്നിവയും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പ്രസാദം ഏറ്റുവാങ്ങാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
Tags : South Indian Bank Digital Services Provides Sabarimala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash