Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Indian Bank

Kannur

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ടൂ​ർ ശാ​ഖ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ഇ​രി​ട്ടി: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടൂ​രി​ലെ പു​തി​യ ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ന്ത്രി സ​ണ്ണി​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​പാ​ടു​കാ​രു​ടെ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ പ​ടി​പ​ടി​യാ​യു​ള്ള ഉ​യ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ മ​ധു മാ​ധ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ എ​ടി​എം സം​വി​ധാ​ന​വും, ലോ​ക്ക​ൽ സം​വി​ധാ​നം ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശോ​ഭ​യും, സ്വ​ർ​ണ പ​ണ​യ കൗ​ണ്ട​ർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​നും കാ​ഷ് കൗ​ണ്ട​ർ ഡോ. ​എം.​ജെ. മാ​ത്യു​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജെ. ഇ​മ്മാ​നു​വ​ൽ, പി.​എ. ജോ​ർ​ജ്, ലി​ൻ​സി.​പി.​സാം, ജി​സ് ജോ​സ​ഫ്, ജൂ​ലി​യ​റ്റ് ജ​സ്റ്റി​ൻ, ക​ണ്ണൂ​ർ റീ​ജ​ൺ ഡി​ജി​എം ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്കി​ന്‍റെ ഓ​ഹ​രി മൂ​ല​ധ​നം 2.23 ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന് 3.50 ല​ക്ഷം കോ​ടി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ മ​ധു​മാ​ധ​വ​ൻ പി​ള്ള പ​റ​ഞ്ഞു.

Business

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് 1455 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം

കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് (എ​​​സ്ഐ​​​ബി) 2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1455.14 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. ബാ​​​ങ്കി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. 2024-25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ നേ​​​ടി​​​യ അ​​​റ്റാ​​​ദാ​​​യ​​​മാ​​​യ 1302.88 കോ​​​ടി രൂ​​​പ​​​യെ​​​ക്കാ​​​ൾ 11.69 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ടി​​​യ​​​ത്.

എ​​​സ്ഐ​​​ബി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ബി​​​സി​​​ന​​​സാ​​​യ 2,23,620 കോ​​​ടി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ട​​​ത്തി. ബാ​​​ങ്കി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭ​​​മാ​​​യ 2,373 കോ​​​ടി രൂ​​​പ​​​യും നേ​​​ടാ​​​നാ​​​യി. പ​​​ലി​​​ശേ​​​ത​​​ര‌​​​വ​​​രു​​​മാ​​​നം 2,009 കോ​​​ടി. ഇ​​​തും റി​​​ക്കാ​​​ർ​​​ഡാ​​​ണ്. വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് 45 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 85.03 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 94.10 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. മൊ​​​ത്ത നി​​​ഷ്ക്രി​​​യ​​​ ആ​​​സ്തി വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 3.20 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.43 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.92 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 0.29 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ 2,270 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 4.55 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2,373 കോ​​​ടി​​​യാ​​​യി.

റീ​​​ട്ടെ​​​യി​​​ൽ നി​​​ക്ഷേ​​​പം 15,366 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 1,20,116 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 14.67 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പം 3,769 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ച്ച് 35,371 കോ​​​ടി രൂ​​​പ​​​യാ​​​യി. സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 17.24 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി 27,699 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 32,475 കോ​​​ടി​​​യാ​​​യി. മൊ​​​ത്ത വാ​​​യ്പ​​​ക​​​ൾ 12,695 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 1,00,274 കോ​​​ടി​​​യാ​​​യി. 14.50 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധ​​​ന.

സ്വ​​​ർ​​​ണ​​​വാ​​​യ്പ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ 16,982 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 24,729 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. വാ​​​ഹ​​​ന​​​വാ​​​യ്പ 1,987 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 2,412 കോ​​​ടി​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​സ്ഐ​​​ബി​​​ഒ​​​എ​​​സ്എ​​​ലി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ൾ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ല​​​ക്ഷ്യ​​​മി​​​ട്ട എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ബാ​​​ങ്ക് സു​​​സ്ഥി​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചെ​​​ന്ന് എ​​​സ്ഐ​​​ബി എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ർ. ശേ​​​ഷാ​​​ദ്രി പ​​​റ​​​ഞ്ഞു.

Business

ഭ​വ​ന​വാ​യ്പ​ക​ൾ: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് - അ​സ​റ്റ് ഹോം​സ് ധാ​ര​ണ

കൊ​​​​​ച്ചി: സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്ക് ഹോം ​​​​​ലോ​​​​​ൺ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി അ​​​​​സ​​​​​റ്റ് ഹോം​​​​​സ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡു​​​​​മാ​​​​​യി ധാ​​​​​ര​​​​​ണാ​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

അ​​​​​സ​​​​​റ്റ് ഹോം​​​​​സ് സ്ഥാ​​​​​പ​​​​​ക​​​​​നും മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റു​​​​​മാ​​​​​യ വി. ​​​​​സു​​​​​നി​​​​​ൽ കു​​​​​മാ​​​​​ർ, സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്ക് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ചീ​​​​​ഫ് ഓ​​​​​പ്പ​​​​​റേ​​​​​റ്റിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​മാ​​​​​യ ടി. ​​​​​ആ​​​​​ന്‍റോ ജോ​​​​​ർ​​​​​ജ് എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്നാ​​​​​ണ് ക​​​​​രാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. ഇ​​​​​രു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട ഹോം ​​​​​ലോ​​​​​ൺ സൗ​​​​​ക​​​​​ര്യം ന​​​​​ൽ​​​​​കു​​​​​ക​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത്. പ്ര​​​​​ത്യേ​​​​​ക ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ, വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള ലോ​​​​​ൺ പ്രോ​​​​​സ​​​​​സിം​​​​​ഗ്, ഏ​​​​​കോ​​​​​പി​​​​​ത വി​​​​​ല്പ​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്കു മി​​​​​ക​​​​​ച്ച അ​​​​​നു​​​​​ഭ​​​​​വം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Sports

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജേ​താ​ക്ക​ൾ

കൊ​​​​ച്ചി: ബാ​​​​ങ്കേ​​​​ഴ്സ് ക്ല​​​​ബ് തൃ​​​​ശൂ​​​​രി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ഖി​​​​ല കേ​​​​ര​​​​ള ക്രി​​​​ക്ക​​​​റ്റ് കാ​​​​ർ​​​​ണി​​​​വ​​​​ലി​​​​ൽ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.

വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ട്രോ​​​​ഫി​​​​യും കാ​​​​ഷ് പ്രൈ​​​​സും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് റീ​​​​ജ​​​​ണ​​​​ൽ ഹെ​​​​ഡ് രാ​​​​മ​​​​ച​​​​ന്ദ്ര​​​​നും ബാ​​​​ങ്കേ​​​​ഴ്സ് ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്. എ​​​​സ്. നാ​​​​രാ​​​​യ​​​​ണ​​​​നും ചേ​​​​ർ​​​​ന്നു സ​​​​മ്മാ​​​​നി​​​​ച്ചു.

Business

സൗത്ത് ഇന്ത്യൻ ബാങ്ക് 97ന്‍റെ നിറവിൽ

കൊ​​ച്ചി: മി​​ക​​വോ​​ടെ ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ഇ​​ന്ന് 97-ാം സ്ഥാ​​പ​​ക​​ദി​​നം ആ​​ഘോ​​ഷി​​ക്കു​​ന്നു.

ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ത്രൈ​​മാ​​സ അ​​റ്റാ​​ദാ​​യം കൈ​​വ​​രി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് സ്ഥാ​​പ​​ക​​ദി​​ന​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​ത്. 1929ൽ ​​തൃ​​ശൂ​​രി​​ൽ തു​​ട​​ക്കംകു​​റി​​ച്ച സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ന് ഇ​​ന്ന് ഇ​​ന്ത്യ​​യൊ​​ട്ടാ​​കെ 948 ശാ​​ഖ​​ക​​ളും 82 ല​​ക്ഷം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​മാ​​ണു​​ള്ള​​ത്.

സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് പു​​ല​​ർ​​ത്തി​​വ​​രു​​ന്ന ദീ​​ർ​​ഘവീ​​ക്ഷ​​ണ​​ത്തോ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന ശൈ​​ലി​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ന​​ൽ​​കി​​വ​​രു​​ന്ന അ​​ച​​ഞ്ച​​ല​​മാ​​യ പി​​ന്തു​​ണ​​യു​​മാ​​ണ് 97 വ​​ർ​​ഷ​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​പൂ​​ർ​​ണ​​മാ​​യ യാ​​ത്ര​​യി​​ലേ​​ക്ക് ബാ​​ങ്കി​​നെ ന​​യി​​ച്ച​​തെ​​ന്നു ചെ​​യ​​ർ​​മാ​​ൻ വി.ജെ. കു​​ര്യ​​ൻ പ​​റ​​ഞ്ഞു.

2025-26 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ മൂ​​ന്നാം​​പാ​​ദ​​ത്തി​​ൽ സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് 374.32 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് (341.87 കോ​​ടി) ഒ​​ൻ​​പ​​ത് ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണി​​ത്. ഇ​​തോ​​ടെ ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഒ​​മ്പ​​തു മാ​​സ​​ത്തെ ആ​​കെ ലാ​​ഭം 1047.64 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. പ്രീ-​​പ്രോ​​വി​​ഷ​​നിം​​ഗ് പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭ​​ത്തി​​ലും 10 ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ അ​​ർ​​പ്പി​​ച്ച ദീ​​ർ​​ഘ​​കാ​​ല വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും 9000ല​​ധി​​കം വ​​രു​​ന്ന ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ച​​ഞ്ച​​ല​​മാ​​യ സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന്‍റെ​​യും പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ബാ​​ങ്കി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളെ​​ന്നു മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ പി.​​ആ​​ർ. ശേ​​ഷാ​​ദ്രി പ​​റ​​ഞ്ഞു.

Kerala

ചെ​റു​കി​ട പ​ണ​മി​ട​പാ​ടി​ന് റു​പേ പേ ​ ടാ​ഗു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

കൊ​​​​ച്ചി: ചെ​​​​റു​​​​കി​​​​ട ​പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് റു​​​​പേ എ​​​​സ്ഐ​​​​ബി പേ ​​​​ടാ​​​​ഗ് സൗ​​​​ക​​​​ര്യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക്. മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍, വാ​​​​ല​​​​റ്റ്, കാ​​​​ർ​​​​ഡ് ഹോ​​​​ൾ​​​​ഡ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ൽ പ​​​​തി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന സ്റ്റി​​​​ക്ക​​​​ർ രൂ​​​​പ​​​​ത്തി​​​​ലാ​​​​ണ് എ​​​​സ്ഐ​​​​ബി പേ ​​​​ടാ​​​​ഗ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

എ​​​​ൻ​​​​എ​​​​ഫ്സി (നി​​​​യ​​​​ർ​​​​ഫീ​​​​ൽ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ) സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ടാ​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. 5,000 രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ൾ പി​​​​ൻ​​​​ന​​​​ന്പ​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​മി​​​​ല്ലാ​​​​തെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ത്യേ​​​​ക​​​​ത. വ്യ​​​​പാ​​​​ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും പെ​​​​ട്രോ​​​​ൾ പ​​​​ന്പു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള പി​​​​ഒ​​​​എ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ളി​​​​ൽ ടാ​​​​പ്പ് ചെ​​​​യ്ത് ഇ​​​​ട​​​​പാ​​​​ട് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാം.

5,000 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള പേ​​​​മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു പി​​​​ൻ​​​​ന​​​​ന്പ​​​​ർ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഓ​​​​ണ്‍​ലൈ​​​​ൻ പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​മാ​​​​യ കാ​​​​ർ​​​​ഡ് ന​​​​ന്പ​​​​ർ, സി​​​​വി​​​​വി ന​​​​ന്പ​​​​ർ, എ​​​​ക്സ്പ​​​​യ​​​​റി ഡേ​​​​റ്റ് എ​​​​ന്നി​​​​വ ബാ​​​​ങ്കി​​​​ന്‍റെ എ​​​​സ്ഐ​​​​ബി മി​​​​റ​​​​ർ പ്ല​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ മു​​​​ഖേ​​​​ന ല​​​​ഭി​​​​ക്കും.

ടാ​​​​ഗ് സ്റ്റി​​​​ക്ക​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ദി​​​​വ​​​​സം ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്താം. ഇ​​​​ട​​​​പാ​​​​ട്​​​​തു​​​​ക​​​​യു​​​​ടെ പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ലൂ​​​​ടെ സാ​​​​ധ്യ​​​​മാ​​​​ണ്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും SIB Mirror+, SIBerNet (ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്) ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ മു​​​​ഖേ​​​​ന​​​​യും സ്റ്റി​​​​ക്ക​​​​റി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം.

Latest News

Corehub Up