സൗത്ത് ഇന്ത്യൻ ബാങ്ക് എടൂർ ശാഖ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടൂരിലെ പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇടപാടുകാരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബാങ്ക് ജനറൽ മാനേജർ മധു മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ എടിഎം സംവിധാനവും, ലോക്കൽ സംവിധാനം ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയും, സ്വർണ പണയ കൗണ്ടർ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും കാഷ് കൗണ്ടർ ഡോ. എം.ജെ. മാത്യുവും ഉദ്ഘാടനം ചെയ്തു. പി.ജെ. ഇമ്മാനുവൽ, പി.എ. ജോർജ്, ലിൻസി.പി.സാം, ജിസ് ജോസഫ്, ജൂലിയറ്റ് ജസ്റ്റിൻ, കണ്ണൂർ റീജൺ ഡിജിഎം ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ ഓഹരി മൂലധനം 2.23 ലക്ഷം കോടിയിൽനിന്ന് 3.50 ലക്ഷം കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജനറൽ മാനേജർ മധുമാധവൻ പിള്ള പറഞ്ഞു.
Tags : Local News Nattuvishesham South Indian Bank Etour branch