കൊല്ലം: വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളുടെ നവീകരണം അനിവാര്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. എസ്എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു.
മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എ. രതീഷ്, മാനേജിംഗ് പാര്‍ട്ണര്‍ മഹേഷ് മധു തുടങ്ങിയവര്‍ പങ്കെടുത്തു.