Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Supreme Court Judge

ഒ​രു പാ​ർ​ട്ടി​ക്കുവേ​ണ്ടി 13 കോ​ടി വോ​ട്ട​ർ​മാ​രെ ഇ​ല്ലാ​താ​ക്കി: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ​തി​രേ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി

ന്യൂ​​ഡ​​ൽ​​ഹി: എ​​സ്ഐ​​ആ​​ർ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​ളി​ൽ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി സു​​പ്രീം​​കോ​​ട​​തി മു​​ൻ ജ​​ഡ്ജി ജ​​സ്റ്റീ​​സ് വി. ​​ഗോ​​പാ​​ല ഗൗ​​ഡ.

എ​​സ്ഐ​​ആ​​റി​​ന്‍റെ മ​​റ​​വി​​ൽ ഒ​​രു രാ​​ഷ്‌​ട്രീ​​യ​പാ​​ർ​​ട്ടി​​യെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ണ് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ 13 കോ​​ടി വോ​​ട്ട​​ർ​​മാ​​രെ വെ​​ട്ടി​​മാ​​റ്റി​​യ​​തെ​​ന്ന് സ്വ​​കാ​​ര്യ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്ക​​വെ ന​​ട​​ത്തി​​യ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു.

ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വും ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ​​വു​​മാ​​യ രീ​​തി​​യി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും ഇ​​തു രാ​​ജ്യ​​ത്തി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു​നേ​​രേ​യു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​വും വ​​ലി​​യൊ​​രു ദു​​ര​​ന്ത​​വു​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം തു​​റ​​ന്ന​​ടി​​ച്ചു.

പ്രാ​​യ​​പൂ​​ർ​​ത്തി വോ​​ട്ട​​വ​​കാ​​ശം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ സു​​പ്രീം​​കോ​​ട​​തി​​യോ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നോ അ​​ല്ല, മ​​റി​​ച്ച് രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളാ​​ണു പ​​ര​​മാ​​ധി​​കാ​​രി​​ക​​ളെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

എ​​സ്ഐ​​ആ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ര​​ണ്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ​​മാ​​ർ ഉ​​ന്ന​​യി​​ച്ച എ​​തി​​ർ​​പ്പു​​ക​​ളെ​​ക്കു​​റി​​ച്ച് പു​റ​ത്തു​വ​ന്ന അ​​ന്വേ​​ഷ​​ണാ​​ത്മ​​ക റി​​പ്പോ​​ർ​​ട്ടി​​നെ​​ക്കു​​റി​​ച്ചും അ​​ദ്ദേ​​ഹം പ​​രാ​​മ​​ർ​​ശി​​ച്ചു. ഇ​​തി​​നു​​പി​​ന്നാ​​ലെ മു​​ഖ്യ​തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​ർ പ​​ല തീ​​രു​​മാ​​ന​​ങ്ങ​​ളും തി​​രു​​ത്തി​​ക്കൊ​​ണ്ട് പ​​ത്ര​​ക്കു​​റി​​പ്പു​​ക​​ൾ ഇ​​റ​​ക്കി​​യ​​ത് ഈ ​​റി​​പ്പോ​​ർ​​ട്ടി​​ലെ വി​​വ​​ര​​ങ്ങ​​ൾ ശ​​രി​​വ​യ്​​ക്കു​​ന്ന​​താ​​ണെ​​ന്ന് ജ​​സ്റ്റീ​​സ് ഗൗ​​ഡ ആ​​രോ​​പി​​ച്ചു.

Latest News

Corehub Up