പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ആക്വാൻ ചുഴലിക്കാറ്റിനു മുന്നോടിയായി ഒഡീഷയിൽ 1.2 ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. 9299 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്.
305 ദുരിതനിവാരണ സംഘാംഗങ്ങളെ വിവിധയിടങ്ങളിൽ വിന്യസിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 41 ട്രെയിനുകൾ റദ്ദാക്കി. 29 എണ്ണം വഴിതിരിച്ചുവിട്ടു. സൗത്ത് ഈസ്റ്റ് റെയിൽവേ 28 ട്രെയിനുകൾ റദ്ദാക്കി.മുൻകരുതലെന്ന നിലയിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.
ആക്വാൻ ചുഴലിക്കാറ്റ് ഗോപാൽപുരിനും പുരിക്കും മധ്യേ ഇന്ന് ഉച്ചയോടെ കരതൊടുമെന്നാണു റിപ്പോർട്ട്.
Tags : Cyclone Akwan One lakh people Evacuated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Odisha