x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം: ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ഇഞ്ചിടോഞ്ച് പോരാട്ടം

റി​പ്പോ​ർ​ട്ട് ഇ. ​അ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ണ്ണാ​ർ​ക്കാ​ട് ഡോ. ​സി.​എം. മാ​ത്യു ഫോ​ട്ടോ അ​നി​ൽ കെ. ​പു​ത്തൂ​ർ
Published: November 20, 2026 12:50 AM IST | Updated: November 20, 2026 12:50 AM IST

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ലോഗോ

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി മ​ല​പ്പു​റ​വും ക​ണ്ണൂ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ. മ​ല​പ്പു​റം 374 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്പോ​ൾ 368 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

വ​യ​നാ​ട് 363, തൃ​ശൂ​ർ 362, കോ​ഴി​ക്കോ​ട് 360 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

സ്കൂ​ളു​ക​ളി​ൽ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്, ആ​ല​പ്പു​ഴ പു​ങ്കാ​വ് എം​ഐ​എ​ച്ച്എ​സ് എ​ന്നി​വ 43 പോ​യി​ന്‍റ് വീ​തം നേ​ടി ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ്. 39 പോ​യി​ന്‍റു​ള്ള ഇ​ടു​ക്കി ഇ​ര​ട്ട​യാ​ർ എ​സ്ടി​എ​ച്ച്എ​സ്എ​സ് ആ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. കേ​ൾ​വി​പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ മാ​ണി​ക്യ​മം​ഗ​ലം സെ​ന്‍റ് കെ​യ​ർ ഓ​റ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളാ​ണു ര​ണ്ടാ​മ​ത്. കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം ഒ​ള​ശ ഗ​വ. സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​ന​വും പാ​ല​ക്കാ​ട് കോ​ട്ട​പ്പു​റം എ​ച്ച്കെ​സി​എം​എം സ്കൂ​ളി​നു ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു.

പ്ര​കൃ​തി​യെ കാ​ക്കാ​ൻ മാ​മോ ഗ്രീ​ൻ റെ​യി​ൽ

ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഗ​താ​ഗ​ത​ത്തി​നു മാ​മോ ഗ്രീ​ൻ റെ​യി​ൽ സം​വി​ധാ​നം നി​ർ​ദേ​ശി​ച്ച് സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഇ​ടു​ക്കി തൊ​ടു​പു​ഴ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​കൃ​തി​ക്കു കോ​ട്ടം​ത​ട്ടാ​ത്ത ഗ​താ​ഗ​ത​സം​വി​ധാ​ന​മാ​ണി​ത്.

ഇ​ന്ത്യ​ക്കു പു​റ​മേ ജ​ർ​മ​നി, ചൈ​ന, യു​എ​സ്, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ൽ ഈ ​സം​വി​ധാ​ന​മു​ണ്ടെ​ന്ന് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​ർ​ഗ​ര​റ്റ് റോ​യ്, അ​മ​യ ബി​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ക​ണ്ടു​വ​രു​ന്ന ട്രെ​യി​നി​ന്‍റെ മാ​തൃ​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ശാ​സ്ത്ര-​ഐ​ടി മേ​ള​യി​ൽ ഇ​വ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

K-Rail Survey

സ്പെ​ഷ​ൽ സ്കൂ​ളിലെ കുട്ടിശാസ്ത്രജ്ഞൻമാർ

മ​ണ്ണാ​ർ​ക്കാ​ട്: പ​രാ​ധീ​ന​ത​ക​ളെ മ​ത്സ​ര​വേ​ദി​ക​ൾ​ക്കു പു​റ​ത്തു​നി​ർ​ത്തി മ​ന​ക്ക​ണ്ണി​ൽ കാ​ഴ്ച​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും ക​ര​സ്പ​ർ​ശ​മൊ​രു​ക്കി സ്പെ​ഷ​ൽ സ്കൂ​ൾ മ​ൽ​സ​രാ​ർ​ഥി​ക​ൾ, മാ​റു​ന്ന കാ​ല​ത്തി​നൊ​പ്പം പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​ശ​ദീ​ക​രി​ച്ചും ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ, ക​ണ്ടും പ്രോ​ത്സാ​ഹി​പ്പി​ച്ചും എ​ത്തു​ന്ന​വ​രെ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ...

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ൽ​സ​വ​ത്തി​ൽ കാ​ഴ്ച​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ല. റോ​ബോ​ട്ട് മു​ത​ൽ വ​ലി​യ ട​വ​റു​ക​ൾ വ​രെ, പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ റെ​യി​ലു​ക​ൾ, സ്റ്റൂ​ളു​ക​ളും ക​സേ​ര​ക​ളു​മെ​ല്ലാം ഇ​ത്ര പെ​ട്ടെ​ന്നു നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു ചി​ന്തി​പ്പി​ച്ചു​പോ​കു​ന്ന ത​ത്സ​മ​യ​പ്ര​വൃ​ത്തി​ക​ൾ. ശാ​സ്ത്ര​മേ​ള​യെ വേ​ഗ​ത​കൊ​ണ്ടും ആ​ശ​യം കൊ​ണ്ടും സ​ന്പ​ന്ന​മാ​ക്കു​ക​യാ​ണു മ​ത്സ​രാ​ർ​ഥി​ക​ൾ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ചേ​ട്ട​ൻ​മാ​രു​ടെ ഉൗ​ഴ​മാ​ണ്. ഇ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ത​ത്സ​മ​യ​മ​ത്സ​ര​ങ്ങ​ൾ ക​ല്ല​ടി എ​ച്ച്എ​സ്എ​സി​ലും എം​ഇ​ടി​എ​ച്ച്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ളു​ടെ മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

ഇ​ന്ന് ഐ​ടി​മേ​ള​യി​ൽ വെ​ബ് പേ​ജ് ഡി​സൈ​നിം​ഗ്, സ്ക്രാ​ച്ച് പോ​ഗ്രാ​മിം​ഗ്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റി പ്രൊ​ജ​ക്ട്, റോ​ബോ​ട്ടി​ക് വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ, ഇ​ല​ക്ട്രി​ക് വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ ത​ത്സ​മ​യ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള, അ​നി​മേ​ഷ​ൻ, ക്വി​സ് മ​ത്സ​ര​ങ്ങ​ളാ​ണു പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക.

K-Rail Survey

ക​ളി​മ​ണ്ണി​ൽ ക​ണ്ട​ത് ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ക്കാ​ഴ്ച

ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ക്കാ​ഴ്ച ക​ളി​മ​ണ്ണു​കൊ​ണ്ടു​നി​ർ​മി​ച്ച് ശ്ര​ദ്ധ​നേ​ടി കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സു​കാ​രി എ.​എം. ദേ​വി​ക.

ക​ഴി​ഞ്ഞ​ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദേ​വി​ക ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​ച്ചി​ല്ല. സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സ​തീ​ഷ് കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

കൊ​ല്ലം കൂ​ട​ല്ലൂ​ർ ക​ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ അ​നി​ൽ​കു​മാ​ർ-​എ​സ്. മ​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ദേ​വി​ക ക​ളി​മ​ണ്‍ നി​ർ​മാ​ണ​ത്തി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. എ​ര​ഞ്ഞി​പ്പാ​ല​ത്തെ സ്കൂ​ൾ ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സം. എ.​എം. മാ​ള​വി​ക ഏ​ക സ​ഹാ​ദ​രി​യാ​ണ്. സ്കൂ​ളി​ൽ​നി​ന്ന് 66 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തി എ​ൻ​എ​സ്എ​സ് സ്റ്റാ​ളു​ക​ൾ

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യോ​ടും സ്റ്റേ​റ്റ് സ്കി​ൽ എ​ക്സ്പോ​യോ​ടും അ​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ര​ണ്ട് വി​ശാ​ല​മാ​യ സ്റ്റാ​ളു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ല​ഹ​രി​വി​രു​ദ്ധ​ബോ​ധ​വ​ൽ​ക്ക​ര​ണം, അ​വ​യ​വ​ദാ​ന​പ്ര​ചാ​ര​ണം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ജീ​വി​ത​ശൈ​ലീ​രോ​ഗ​പ്ര​തി​രോ​ധം തു​ട​ങ്ങി​യ സാ​മൂ​ഹ്യ​പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് സ്റ്റാ​ളു​ക​ളി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന തൂ​ഫാ​ൻ ഗോ​ൾ പോ​സ്റ്റ​ർ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. കു​റ്റി​പ്പു​റം റീ​ജി​യ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

K-Rail Survey

"മു​ള​യി​ലേ’ വി​സ്മ​യം

ഞാ​ൻ ഇ​ത്ര​യും പെ​ട്ടെ​ന്നു ചെ​യ്തു​തീ​ർ​ക്കു​മെ​ന്ന് ടീ​ച്ച​ർ ക​രു​തി​യോ... അ​ഞ്ചു​വ​യ​സു​കാ​രി അ​നു​ഗ്ര​ഹ തോ​മ​സി​ന്‍റെ ചോ​ദ്യം​കേ​ട്ട് അ​ധ്യാ​പി​ക സി​സ്റ്റ​ർ പ്രി​ൻ​സി മേ​രി​യു​ടെ മു​ഖ​ത്തു ചി​രി പ​ട​ർ​ന്നു. മ​ത്സ​ര​സ​മ​യം തീ​രാ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം ബാ​ക്കി​യു​ള്ള​പ്പോ​ൾ മു​ള കൊ​ണ്ടു​ള്ള ആ​റ് ഐ​റ്റ​ങ്ങ​ളാ​ണ് അ​നു​ഗ്ര​ഹ തോ​മ​സ് എ​ന്ന കൊ​ച്ചു​മി​ടു​ക്കി നി​ർ​മി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ള​കെ​ട്ടി അ​സീ​സി ബ്ലൈ​ൻ​ഡ് സ്കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സു​കാ​രി​യു​ടെ ക​ര​വി​രു​തി​ലും വേ​ഗ​ത​യി​ലും അ​തി​ശ​യി​ക്കു​ക​യാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ളും. ഒ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് അ​നു​ഗ്ര​ഹ ക​ളം​വി​ട്ട​ത്.

ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ലാ​ണ് അ​നു​ഗ്ര​ഹ തോ​മ​സ് ക​ഴി​വു​തെ​ളി​യി​ച്ച​ത്. ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​അ​ഞ്ചു​വ​യ​സു​കാ​രി ക​പ്പും സ്റ്റൂ​ളും മു​ള​പ്പാ​യ​യും പെ​ൻ ബോ​ക്സു​ക​ളും നി​ർ​മി​ക്കാ​ൻ പ​ഠി​ച്ച​ത്.

തു​ട​ക്കം​മു​ത​ലേ അ​നു​ഗ്ര​ഹ ഉ​ത്പ​ന്ന​നി​ർ​മാ​ണ​ത്തി​ൽ ഏ​റെ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി സി​സ്റ്റ​ർ പ​റ​യു​ന്നു. അ​ടു​ത്ത​ത​വ​ണ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​നു​ഗ്ര​ഹ പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്നു 12 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

വി​എ​ച്ച്എ​സ്ഇ സ്കി​ൽ ഫെ​സ്റ്റി​നു തു​ട​ക്കം

പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്കി​ൽ ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കം. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​നൈ​പു​ണ്യം, സാ​ങ്കേ​തി​ക​പ​രി​ജ്ഞാ​നം, സം​രം​ഭ​ക​ത്വ​ശേ​ഷി, സ​ർ​ഗാ​ത്മ​ക​ത എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ഠ​ന​ത്തോ​ടൊ​പ്പം പ്രാ​യോ​ഗി​ക​ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കി​ൽ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സ​ജ്ന മു​ഖ്യാ​തി​ഥി​യാ​യി. വി​എ​ച്ച്എ​സ്ഇ ക​രി​ക്കു​ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​എ. അ​സ്ഹ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബൂ​ബ​ക്ക​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​കെ. അ​ഷ്റ​ഫ്, വി​എ​ച്ച്എ​സ്ഇ എ​ക്സാം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലി​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

K-Rail Survey

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന് "ക​വ​ചം’ ത​യാ​ർ

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ സ​യ​ൻ​സ് പ്ര​വ​ർ​ത്ത​ന​മാ​തൃ​ക​ക​ൾ. പു​ത്തൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ കൃ​ഷ്ണ​തീ​ർ​ഥ​യും ദേ​വി​ക​യും അ​വ​ത​രി​പ്പി​ച്ച ക​വ​ചം പ്രോ​ജ​ക്റ്റ് അ​വ​യി​ൽ വേ​റി​ട്ടു​നി​ന്നു.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ന്ധ​ക​വ​ചം’ ജീ​വ​നും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ​ർ​ദേ​വും ആ​ദി​ൽ റ​ഹ്മാ​നും ചേ​ർ​ന്ന് ഉൗ​ർ​ജ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ത​രി​പ്പി​ച്ച മാ​തൃ​ക​യും ശ്ര​ദ്ധേ​യ​മാ​യി. പ്ര​പ​ഞ്ച​ത്തി​ലു​ള്ള എ​ല്ലാ​ത്തി​നെ​യും ഉൗ​ർ​ജ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ​ത്.

പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി സി​ജി​സി​സി ക​രി​യ​ർ ഫെ​സ്റ്റ്

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​എ​ച്ച്എ​സ്ഇ സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ൽ (സി​ജി​സി​സി) സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.

പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​എ​ച്ച്എ​സ്ഇ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ജ​ന​റ​ൽ) കെ.​വി. മ​നോ​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ക​രി​ക്കു​ലം) എം.​എ. അ​സ്ഹ​ർ, സി​ജി​സി​സി സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ക്ക​റി​യ എ​ളേ​റ്റി​ൽ, സി. ​അ​ബ്ദു​ൽ അ​സീ​സ്, സോ​ണി​യ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ വൈ​ഫൈ

മീ​ഡി​യ റൂ​മി​ൽ എം​സി​വി​യു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ ബി​എ​സ്എ​ൻ​എ​ൽ സൗ​ജ​ന്യ വൈ​ഫൈ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. മീ​ഡി​യ റൂ​മി​ലെ ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ സൗ​ജ​ന്യ​മാ​യി വൈ​ഫൈ ല​ഭി​ക്കും.

Tags : State School Science Festival Overall Championship

Recent News

Corehub Up