Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State School Science Festival

സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യ്ക്കു ഹാ​​​ട്രി​​​ക് കി​​​രീ​​​ടം

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യ്ക്കു ഹാ​​​ട്രി​​​ക് കി​​​രീ​​​ടം. 1548 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് തു​​​ട​​​ര്‍​ച്ച​​​യാ​​​യി മൂ​​​ന്നാം ​​​ത​​​വ​​​ണ​​​യും മ​​​ല​​​പ്പു​​​റം ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

1487 പോ​​​യി​​​ന്‍റ് വീ​​​തം തേ​​​ടി പാ​​​ല​​​ക്കാ​​​ടും ക​​​ണ്ണൂ​​​രും ര​​​ണ്ടാം​​​ സ്ഥാ​​​ന​​​ത്തേ​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ര​​​ണ്ടാം​​​സ്ഥാ​​​നം പാ​​​ല​​​ക്കാ​​​ടി​​​നും മൂ​​​ന്നാം​​​ സ്ഥാ​​​നം ക​​​ണ്ണൂ​​​രി​​​നും ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റു ജി​​​ല്ല​​​ക​​​ളു​​​ടെ പോ​​​യി​​​ന്‍റ് നി​​​ല - തൃ​​​ശൂ​​​ര്‍ (1477), കോ​​​ഴി​​​ക്കോ​​​ട് (1468), എ​​​റ​​​ണാ​​​കു​​​ളം (1427), വ​​​യ​​​നാ​​​ട് (1409), കോ​​​ട്ട​​​യം (1400), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (1397), കൊ​​​ല്ലം (1392), കാ​​​സ​​​ര്‍​ഗോ​​​ഡ് 1376), ആ​​​ല​​​പ്പു​​​ഴ (1348), പ​​​ത്ത​​​നം​​​തി​​​ട്ട (1336), ഇ​​​ടു​​​ക്കി (1313).

സ്‌​​​കൂ​​​ള്‍​ത​​​ല​​​ത്തി​​​ല്‍ 164 പോ​​​യി​​​ന്‍റ് നേ​​​ടി വ​​​യ​​​നാ​​​ട് ദ്വാ​​​ര​​​ക എ​​​സ്എ​​​ച്ച്എ​​​സ്എ​​​സ് ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. 140 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കാ​​​സ​​​ര്‍​ഗോ​​​ഡ് കാ​​​ഞ്ഞ​​​ങ്ങാ​​​ട് ദു​​​ര്‍​ഗ എ​​​ച്ച്എ​​​സ്എ​​​സ് ര​​​ണ്ടും 135 പോ​​​യി​​​ന്‍റ​​​മാ​​​യി ഇ​​​ടു​​​ക്കി കൂ​​​മ്പ​​​ന്‍​പാ​​​റ ഫാ​​​ത്തി​​​മ​​​മാ​​​താ ഗേ​​​ള്‍​സ് സ്കൂ​​​ൾ മൂ​​​ന്നും​​​ സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

മോ​​​യ​​​ന്‍​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ര്‍​വ​​​ഹി​​​ച്ചു. എ​​​ഡി​​​പി​​​ഐ സി.​​​എ. സ​​​ന്തോ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

എ​​​ഡി​​​പി​​​ഐ ആ​​​ർ.​​​എ​​​സ്. ഷി​​​ബു, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​ബൈ​​​ദു​​​ള്ള, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ചീ​​​ഫ് പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ദീ​​​പ മാ​​​ര്‍​ട്ടി​​​ന്‍, ഡി​​​ഡി​​​ഇ സ​​​ലീ​​​ന​​​ബീ​​​വി, ഡി​​​ഇ​​​ഒ ആ​​​സി​​​ഫ് അ​​​ലി​​​യാ​​​ര്‍, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ബൂ​​​ബ​​​ക്ക​​​ര്‍ ബി​​​ജു വി​​​ജ​​​യ​​​ന്‍ എന്നിവർ പ്രസംഗിച്ചു.

ശാ​സ്ത്ര​മേ​ള​യി​ൽ ശാ​സ്ത്ര​മേ​ള​യി​ൽ  തൃ​ശൂ​ർ, ഗ​ണി​ത​മേ​ള​യി​ൽ  മ​ല​പ്പു​റം

പാ​​​ല​​​ക്കാ​​​ട്:  ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ല്‍ 209 പോ​​​യി​​​ന്‍റ് നേ​​​ടി തൃ​​​ശൂ​​​ര്‍ ജി​​​ല്ല ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ഗ​​​ണി​​​ത​​​മേ​​​ള​​​യി​​​ല്‍ 290 പോ​​​യി​​​ന്‍റു​​​ക​​​ളോ​​​ടെ മ​​​ല​​​പ്പു​​​റം ചാ​​​മ്പ്യ​​​ന്മാരാ​​​യി, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടും (163) പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മേ​​​ള​​​യി​​​ല്‍ പാ​​​ല​​​ക്കാ​​​ടും (792) ഐ​​​ടി മേ​​​ള​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും (131) ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. ഗ​​​ണി​​​ത​​​മേ​​​ള, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​മേ​​​ള, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മേ​​​ള, ഐ​​​ടി മേ​​​ള തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ട​​​നേ​​​ട്ട​​​ത്തി​​​നു തു​​​ണ​​​യാ​​​യ​​​ത്.  ഗ​​​ണി​​​ത​​​മേ​​​ള​​​യി​​​ലും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മേ​​​ള​​​യി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​തു പാ​​​ല​​​ക്കാ​​​ടി​​​നു ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ചു.

വി​ജ​യ​ത്തി​ള​ക്കത്തിൽ അച്ഛനും മകനും

 കോ​​​ട്ട​​​യം പൂ​​​ഞ്ഞാ​​​ർ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ വി​​​ൽ​​​സ​​​ണ്‍ ജോ​​​സ​​​ഫും പ​​​ത്താം ​​​ക്ലാ​​​സു​​​കാ​​​ര​​​ൻ മ​​​ക​​​ൻ പാ​​​ർ​​​ഥി​​​വ് വി​​​ൽ​​​സ​​​ണു​​​മാ​​​ണ് അ​​​പൂ​​​ർ​​​വ​​​ നേ​​​ട്ട​​​വു​​​മാ​​​യി തി​​​ള​​​ങ്ങി​​​യ​​​ത്.

വി​​​ൽ​​​സ​​​ണ്‍ ജോ​​​സ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം ടീ​​​ച്ചിം​​​ഗ് എ​​​യ്ഡ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. അ​​​തേ സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സു​​​കാ​​​ര​​​നാ​​​യ മ​​​ക​​​ൻ പാ​​​ർ​​​ഥി​​​വ് ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മേ​​​ള​​​യി​​​ലെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് എ ​​​ഗ്രേ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​വും ഇ​​​രു​​​വ​​​രും സം​​​സ്ഥാ​​​ന ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

Latest News

Corehub Up