പാലക്കാട്: ഏഴുമുതൽ പത്തുവരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
പാലക്കാട് മോയൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ അധ്യക്ഷനായി.
കണ്‍വീനർ ബി. സുനിൽകുമാർ, ജോയിന്റ് കണ്‍വീനർ ഷാജി എസ്. തെക്കേതിൽ, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു. ഏഴുമുതൽ പത്തുവരെയാണ് ശാസ്ത്രോത്സവം.
Tags : State School Science Festival