വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഇളവുകൾ വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ അമേരിക്കൻ പ്രസിഡന്‍റ ്ട്രംപ് നിഷേധിച്ചു. ഇറാന് ഒരു വാഗ്ദാനവും നല്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആണവപദ്ധതികൾ അവസാനിപ്പിക്കാൻ തയാറായാൽ ഉപരോധങ്ങൾ ഇളയ്ക്കാമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കാമെന്നും ട്രംപ് ഭരണകൂടം ഇറാനെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥശ്രമങ്ങൾ പുനരാരംഭിച്ചിരിക്കേയാണ് ഈ വാർത്ത പുറത്തുവന്നത്. നയതന്ത്രമാർഗത്തിലൂടെയേ സംഘർഷം അവസാനിക്കൂവെന്ന് ഇറാൻ ഞായറാഴ്ച പറയുകയുണ്ടായി.
ഏഴു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള പദ്ധതി ഇറാൻ ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ മധ്യസ്ഥർവഴി അമേരിക്കയ്ക്കു കൈമാറിയിരുന്നു. പദ്ധതി തള്ളിയെന്ന് ട്രംപ് പിന്നിാലെ അറിയിക്കുകയുണ്ടായി.
Tags : Gulf War Iran America Trump