x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി വോ​ട്ടു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് പി​ടി​ച്ചു​നി​ന്ന​ത്; മു​ന്നേ​റി​യ​ത് എ​ൽ​ഡി​എ​ഫ്: എം.​വി. ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 29, 2026 04:43 PM IST | Updated: September 29, 2026 04:48 PM IST

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള ആ​ദ്യ ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ വോ​ട്ടിം​ഗ് ന​ട​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം എ​ൽ​ഡി​എ​ഫാ​ണ് മു​ന്നേ​റി​യ​ത്.

എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റു​ക​ൾ 15ൽ ​നി​ന്ന് 18 ആ​യി ഉ​യ​രു​ക​യും ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ യു​ഡി​എ​ഫി​ന്‍റെ സീ​റ്റു​ക​ളും ഭൂ​രി​പ​ക്ഷ​വും കു​റ​യു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​നാ​യ​ത്. നി​യ​മ​സ​ഭാ ഫ​ല​ത്തി​ന്‍റെ പേ​രി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് ഈ ​ജ​ന​വി​ധി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത് ബി​ജെ​പി​യു​മാ​യു​ള്ള പ​ര​സ്യ​മാ​യ ധാ​ര​ണ​യി​ലൂ​ടെ​യും വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ​യു​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ പ​ര​സ്യ​മാ​യി യു​ഡി​എ​ഫി​ലേ​ക്ക് മ​റി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്നും യു​ഡി​എ​ഫ് ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കു​റ്റി​ച്ചി​റ ഡി​വി​ഷ​നി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വ​ലി​യ ഭൂ​രി​പ​ക്ഷം 436 വോ​ട്ടാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​ണ്.

എ​റ​ണാ​കു​ളം കോ​ർ​പ​റേ​ഷ​നി​ലും യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം കോ​ട്ട​യ​ത്തെ തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​നും, പാ​ല​ക്കാ​ട് പ​ല്ല​ശ ഡി​വി​ഷ​ൻ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തോ​ടെ നി​ല​നി​ർ​ത്താ​നും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വോ​ട്ട് വി​ഹി​തം വ​ർ​ധി​പ്പി​ച്ച് വി​ജ​യം ഉ​റ​പ്പി​ക്കാ​നും എ​ൽ​ഡി​എ​ഫി​നാ​യി. ജ​ന​ങ്ങ​ളു​ടെ ഈ ​അം​ഗീ​കാ​രം ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : byelection localbody M.V. Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up