x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ഇ​നി ക​ള​റാ​ക്കാം; ഏ​കീ​കൃ​ത ക​ള​ർ കോ​ഡി​ൽ പു​നഃ​പ​രി​ശോ​ധ

വെബ് ഡെസ്ക്
Published: September 29, 2026 06:08 PM IST | Updated: September 29, 2026 06:13 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഏ​കീ​കൃ​ത ക​ള​ര്‍ കോ​ഡ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 2023-ലെ ​ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് വെ​ഹി​ക്കി​ൾ​സ് ച​ട്ട​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ നി​ല​വി​ലെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഇ​തു​സം​ബ​ന്ധി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ 2021 മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഏ​കീ​കൃ​ത നി​റ​നി​യ​മ​ത്തി​ൽ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് ച​ട്ട​ങ്ങ​ളി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക നി​റം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. 

അ​തേ​സ​മ​യം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് മാ​ത്ര​മു​ള്ള ക​ള​ർ കോ​ഡ് നി​യ​ന്ത്ര​ണം മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്. 

ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​നം സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​ക്കാ​ണ്. റോ​ഡ് സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ബ​സു​ക​ളി​ല്‍ സി​നി​മാ താ​ര​ങ്ങ​ളു​ടെ വ​ലി​യ ചി​ത്ര​ങ്ങ​ളും എ​ഴു​ത്തു​ക​ളും പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് 2021 ഓ​ഗ​സ്റ്റ് 11ന് ​എ​ല്‍​എം​വി അ​ല്ലാ​ത്ത കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഏ​കീ​കൃ​ത ക​ള​ര്‍ കോ​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. 

അ​തേ​സ​മ​യം വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി​യി​ലും ഗ്ലാ​സു​ക​ളി​ലും ന​ട​ന്മാ​രു​ടെ ഭീ​മ​ന്‍ ചി​ത്ര​ങ്ങ​ളോ പോ​സ്റ്റ​റു​ക​ളോ പ​തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക. 2022 ഒ​ക്ടോ​ബ​റി​ല്‍ വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​മ്പ​തു​പേ​ര്‍ മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്ക് വെ​ള്ള​നി​റം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. 

Tags : Tourist Bus Colour Code Transport Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up