x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ്ഡെസ്ക്
Published: September 30, 2026 12:48 AM IST | Updated: September 30, 2026 12:48 AM IST

മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്

കോ​​​​ട്ട​​​​യം: ലൈ​​​​സ​​​​ൻ​​​​സി​​​​ല്ലാ​​​​തെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​റ്റ​​​​റിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്. ഓ​​​​ൾ കേ​​​​ര​​​​ള കാ​​​​റ്റ​​​​റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. അം​​​​ഗീ​​​​കാ​​​​ര​​​​വും ലൈ​​​​സ​​​​ൻ​​​​സു​​​മി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ കാ​​​​റ്റ​​​​റ​​​ർ​​​​മാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മ​​​​ല്ല, സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക​​​​ർ​​​​ശ​​​​ന ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ലി​​​​യാ​​​​സ് സ​​​​ഖ​​​​റി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​ബി​​​​ൻ കെ. ​​​​പോ​​​​ൾ സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു. ക​​​​രു​​​​ത​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൂ​​​​ന്നാം ഘ​​​​ട്ടം ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ക​​​​രു​​​​ത​​​​ൽ ട്ര​​​​സ്റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​നും സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ പ്രി​​​​ൻ​​​​സ് ജോ​​​​ർ​​​​ജ്, കോ​​​​ട്ട​​​​യം പ​​​​ബ്ലി​​​​ക് ലൈ​​​​ബ്ര​​​​റി പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​ബി. ബി​​​​നു, എ​​​​ഫ്എ​​​​ഐ​​​​സി സൗ​​​​ത്ത് സോ​​​​ൺ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ടി.​​​​കെ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, എ​​​​ഫ്എ​​​​ഐ​​​​സി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ന​​​​രേ​​​​ന്ദ്ര സോ​​​​മാ​​​​നി, ദേ​​​​ശീ​​​​യ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​നി​​​​ൽ സോ​​​​ൻ​​​​ഖി​​​​യ, സൗ​​​​ത്ത് സോ​​​​ൺ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​തു​​​​ൽ മേ​​​​ത്ത, എ​​​​കെ​​​​സി​​​​എ സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ബാ​​​​ദു​​​​ഷ ക​​​​ട​​​​ലു​​​​ണ്ടി, വി.​​​​കെ. വ​​​​ർ​​​​ഗീ​​​​സ്, മു​​​​ൻ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷാ​​​​ഹു​​​​ൽ ഹ​​​​മീ​​​​ദ്, സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ർ എം. ​​​​ജെ. താ​​​​ഹ , സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും കാ​​​​റ്റ​​​​റേ​​​​ഴ്സ് ഉ​​​​ത്സ​​​​വ് പ്രോ​​​​ഗ്രാം ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മ​​​​നോ​​​​ജ് മാ​​​​ധ​​​​വ​​​​ശേ​​​​രി​​​​ൽ, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ശാ​​​​ന്ത് കു​​​​മാ​​​​ർ ആ​​​​തി​​​​ര, സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.കെ. ക​​​​ബീ​​​​ർ, വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് കു​​​​ട്ടി, സ​​​​ജി ജേ​​​​ക്ക​​​​ബ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ ന​​​​ട​​​​ത്തി​​​​യ സൂ​​​​പ്പ​​​​ർ ഷെ​​​​ഫ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക്കും ര​​​​ണ്ടാം സ്ഥാ​​​​നം നേ​​​​ടി​​​​യ വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക്കും മൂ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി​​​​യ കോ​​​​ട്ട​​​​യം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക്കും മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. കാ​​​​റ്റ​​​​റേ​​​​ഴ്സ് ഉ​​​​ത്സ​​​​വ് 2026 ജോ​​​​യി​​​​ന്‍റ് ക​​​​ൺ​​​​വീ​​​​ന​​​​റും എ​​​​കെ​​​​സി​​​​എ ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ബി​​​​ജു തോ​​​​മ​​​​സ്, ജോ​​​​സ് ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Action against catering

Recent News

Corehub Up