x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്: റിട്ട. ജസ്റ്റീസ് വി.ജി. അരുൺ നിരീക്ഷകൻ

വെബ്ഡെസ്ക്
Published: September 30, 2026 01:20 AM IST | Updated: September 30, 2026 01:20 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ മേ​​​ല്‍ശാ​​​ന്തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോടതി റി​​​ട്ട. ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​നെ നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മി​​​ച്ചു.

ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ചി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​നും പി​​​ന്നീ​​​ട് സ​​​ന്നി​​​ധാ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന മേ​​​ല്‍ശാ​​​ന്തി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലും നി​​​രീ​​​ക്ഷ​​​ക​​​ന്‍റെ മേ​​​ല്‍നോ​​​ട്ടം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മി​​​ഷ​​​ണ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് 48ഉം ​​​മാ​​​ളി​​​ക​​​പ്പു​​​റ​​​ത്തേ​​​ക്ക് 30ഉം ​​​അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു​​​പേ​​​രെ​​​യും മാ​​​ളി​​​ക​​​പ്പു​​​റ​​​ത്തേ​​​ക്ക് മൂ​​​ന്നു​​​പേ​​​രെ​​​യു​​​മാ​​​ണ് അ​​​ഭി​​​മു​​​ഖ​​​ത്തി​​​നു ശി​​​പാ​​​ര്‍ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്‍റ​​​ര്‍വ്യൂ​​​വി​​​ല്‍ നി​​​ശ്ചി​​​ത മാ​​​ര്‍ക്ക് നേ​​​ടു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണു മേ​​​ല്‍ശാ​​​ന്തി​​​മാ​​​രെ നി​​​ശ്ച​​​യി​​​ക്കു​​​ക.
ഒ​​​രു വ​​​ര്‍ഷ​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി.

ഇ​​​ന്‍റ​​​ര്‍വ്യൂ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ വീ​​​ഡി​​​യോ​​​യി​​​ല്‍ പ​​​ക​​​ര്‍ത്താ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. മ​​​റ്റു ചി​​​ല നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. മാ​​​ര്‍ക്ക് ലി​​​സ്റ്റും വീ​​​ഡി​​​യോ​​​ ദൃ​​​ശ്യ​​​ങ്ങ​​​ളും മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ 15ന​​​കം ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മേ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​വൂ​​​വെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Sabarimala HeadPriest Selection JusticeVGArun Appointed Observer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up