ഗോൾഡി ബ്രാർ
വാഷിംഗ്ടൺ ഡിസി: കൊടും കുറ്റവാളി ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജീത് സിംഗിനെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ).
ഗോൾഡി ബ്രാറിനെക്കുറിച്ച് വിവരം നല്കുന്നവർക്ക് എഫ്ബിഐ 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയി നേതൃത്വം നല്കുന്ന കുറ്റവാളി സംഘത്തിലെ പ്രധാനിയാണ് ഗോൾഡി ബ്രാർ. അമേരിക്കയിലും കാനഡയിലും ഇയാൾ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് എഫ്ബിഐ അറിയിച്ചു.
പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് ജില്ലക്കാരനായ ഗോൾഡി ബ്രാർ (31) സ്റ്റുഡന്റ് വീസയിലാണ് 2017ൽ കാനഡയിലെത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പണാപഹരണം, മയക്കുമരുന്ന്, ആയുധ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ബ്രാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസികൾ പറയുന്നു. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനു പിന്നിലും ബിഷ്ണോയി-ബ്രാർ സംഘമാണെന്നു തെളിഞ്ഞിരുന്നു.
പഞ്ചാബിൽ മാത്രം ഗോൾഡി ബ്രാറിനെതിരേ 22 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.2024ൽ ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു.
Tags : FBI GoldyBrar MostWanted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash