ഹെഡ് കോണ്‍സ്റ്റബിൾ കണ്ണകി
പരമക്കുടി : തമിഴ്നാട്ടിലെ പരമക്കുടി സർക്കാർ ആശുപത്രിയിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള കൈയാങ്കളി തടയാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ വനിതാ പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ മരണമടഞ്ഞു.
രാമനാഥപുരം പാര്ഥിബനൂര് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ കണ്ണകി (35) ആണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചതായിരുന്നു കണ്ണകിയെ.
രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഏതാനും പേർ തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
ആശുപത്രിക്കുള്ളിലും സംഘം പോരടിച്ചതോടെ സംഘര്‍ഷം തടയാനും ഇരുവിഭാഗങ്ങളെയും മാറ്റാനും കണ്ണകി ശ്രമിച്ചു. ഇതിനിടെ കറുപ്പുരാജ എന്നയാള്‍ ഇവരെ ശക്തമായി തള്ളിമാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണകിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ചു പൊലിസ് അന്വേഷണം തുടങ്ങി. പ്രതി കറുപ്പുരാജയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റവും ചുമത്തി.
Tags : Clash Hospital Constable Killed Women TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash