x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇപിഎഫ് പലിശനിരക്ക് 8.25% തന്നെ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 19, 2026 03:15 AM IST | Updated: June 19, 2026 03:15 AM IST

ന്യൂ​ഡ​ൽ​ഹി: 2025-26 സാ​മ്പ​ത്തി​ക​വ​ർ​ഷം എം​പ്ലോ​യ്മെ​ന്‍റ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. ഏ​ഴ് കോ​ടി​യി​ല​ധി​കം വ​രു​ന്ന നി​ക്ഷേ​പ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഈ ​മാ​സം​ത​ന്നെ പ​ലി​ശത്തുക ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടേ​ക്കും.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ്സ് (സി​ബി​ടി) പ​ലി​ശ​നി​ര​ക്ക് നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ണ് ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : EPF interest interest rate 8.25%.

Recent News

Corehub Up