x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസിഎൽ ബാലരംഗം


Published: June 19, 2026 02:04 AM IST | Updated: June 19, 2026 02:04 AM IST

 കൊച്ചേട്ടന്‍റെ കത്ത്

പ​റ​ന്നു പ​റന്നു വ​രു​ന്നു​ണ്ട്, പ​റ​ന്നു പ​റന്നു വ​രു​ന്നു​ണ്ട്,പി​റ​ന്ന നാ​ളി​ന്‍റെ ക​ഥ​ക​ൾ...പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,അ​ന്ന് രാ​ത്രി​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. പ്ര​കാ​ശി​ൽ​നി​ന്ന് ത​ങ്ക​മ​ണി​വ​രെ പ​ല​രു​ ചേ​ർ​ന്ന് ക​ട്ടി​ലി​ൽ അ​മ്മ​യെ ചു​മ​ന്നു​കൊ​ണ്ടു​പോ​യി.  ത​ങ്ക​മ​ണി​യി​ൽ​നി​ന്നും കാ​ൽ​വ​രി​മൗ​ണ്ടി​ലേ​ക്കു ജീ​പ്പി​ലാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത്. 

അ​പ്പോ​ഴു​ണ്ട് പെ​രു​മ​ഴ! വ​ഴി ഇ​ന്ന​ത്തെ​പ്പോ​ലെ​യൊ​ന്നു​മ​ല്ല. വെ​റും ചെ​മ്മ​ൺ പാ​ത! മ​ഴ  പെ​യ്യു​ന്പോ​ൾ ചെ​ളി കു​ഴ​ഞ്ഞ മ​ൺ​പാ​ത​യി​ലൂ​ടെ ജീ​പ്പ് ക​യ​റ്റം​ക​യ​റാ​ൻ കൂ​ടെ വ​ന്ന​വ​ർ ജീ​പ്പി​ൽ​നി​ന്നി​റ​ങ്ങി ത​ള്ളും! അ​ങ്ങ​നെ ര​ണ്ടു​മൂ​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ പെ​രു​മ​ഴ​യ​ത്തു  വ​ണ്ടി​ത​ള്ളി​യാ​ണ് കാ​ൽ​വ​രി​മൗ​ണ്ടി​ലെ​ത്തി​ച്ച​ത്!അ​വി​ടെ​നി​ന്ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ന്നു!  അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​മ്മ​ച്ചി​ക്ക് പ്ര​ഷ​ർ​കൂ​ടി ശ​രീ​രം കോ​ച്ചി​പ്പോ​യി.

ര​ണ്ടു​മ​ണി​ക്കൂ​ർ​കൊ​ണ്ട്, മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചാ​ൽ ചി​ല​പ്പോ​ൾ അ​മ്മ​യും കു​ഞ്ഞും മ​രി​ക്കി​ല്ല! പി​ന്നെ "ദൈ​വം​ത​ന്പു​രാ​നേ' എ​ന്നു വി​ളി​ച്ചൊ​രു പോ​ക്കാ​ണ്.  അ​ന്ന് കെ.​കെ. റോ​ഡ് ഇ​ന്ന​ത്തെ​പ്പോ​ലെ​യ​ല്ല, വ​ള​വും തി​രി​വും കു​ണ്ടും കു​ഴി​യു​മാ​ണ്. വീ​തി തീ​രെ കു​റ​വും! അ​ങ്ങ​നെ പ​റ​ന്നു​പോ​കു​ന്പോ​ൾ,  അ​മ്മ​യു​ടെ ബോ​ധം പോ​യി.  എ​ല്ലാ​വ​രും ജീ​പ്പി​ലി​രു​ന്നു നി​ല​വി​ളി​ച്ചു, കൊ​ന്ത​ചൊ​ല്ലി പ്രാ​ർ​ത്ഥി​ച്ചു! ഒ​രു വ​ള​വു തി​രി​ഞ്ഞ​പ്പോ​ൾ, അ​താ ഒ​രു വ​ലി​യ പാ​ണ്ടി​ലോ​റി! വ​ലി​യ ത​ടി​ക​ളു​മാ​യി ഇ​ഴ​ഞ്ഞി​ഴ​ഞ്ഞു നീ​ങ്ങു​ന്നു! ജീ​പ്പി​ന് ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​നു​മാ​വു​ന്നി​ല്ല.

ആ​കെ ടെ​ൻ​ഷ​ന്‍! കൂ​ട്ട​ക്ക​ര​ച്ചി​ൽ! കു​റേ​ക്ക​ഴി​ഞ്ഞാ​ണ്, ഒ​രു കേ​റി​പ്പോ​കാ​ൻ പ​റ്റി​യ​ത്! അ​ങ്ങ​നെ ഒ​രു​ത​ര​ത്തി​ൽ മു​ണ്ട​ക്ക​യ​ത്തെ​ത്തി.  അ​വ​സാ​നം ഓ​പ്പ​റേ​ഷ​ൻ കൂ​ടാ​തെ പ്ര​സ​വം! അ​ന്നേ​ര​മാ​ണ് അ​റി​ഞ്ഞ​ത് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണെ​ന്ന്! അ​മ്മ​യ്ക്ക് ബോ​ധം തെ​ളി​ഞ്ഞ​ത് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ്!പ്രി​യ കൂ​ട്ടു​കാ​രേ, ഇ​ത്ര​യും വാ​യി​ച്ച​പ്പോ​ൾ, ഇ​തെ​ന്തു ക​ഥ​യാ​ണ്, ഇ​താ​രു​ടെ ക​ഥ​യാ​ണ് എ​ന്ന് നി​ങ്ങ​ൾ​ക്കു തോ​ന്നി​യേ​ക്കാം. എ​ന്നാ​ൽ, ഇ​തു മ​റ്റാ​രു​ടെ​യും ക​ഥ​യ​ല്ല. ഇ​ത് എ​ന്‍റെ പി​റ​ന്നാ​ൾ ക​ഥ​യാ​ണ്. ഓ​ർ​മ്മ​വ​ച്ച കാ​ലം മു​ത​ൽ ഏ​താ​ണ്ട് ക​ഴി​ഞ്ഞ അ​ന്പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ളു​ടെ അ​ച്ചാ​ച്ച​നും അ​മ്മ​ച്ചി​യും  എ​ല്ലാ പി​റ​ന്നാ​ൾ ദി​ന​ത്തി​ലും ഞ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്ന പി​റ​ന്ന നാ​ളി​ന്‍റെ ക​ഥ​യാ​ണി​ത്.

കേ​ട്ടു​കേ​ട്ട് കാ​ണാ​പ്പാ​ഠ​മാ​യി​ട്ടും ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​ദ്യം കേ​ൾ​ക്കു​ന്ന​തു​പോ​ലെ ഞ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടും അ​ത്ഭു​ത​ത്തോ​ടും​കൂ​ടി കേ​ട്ട ക​ഥ​യാ​ണി​ത്!കൂ​ട്ടു​കാ​രേ, ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും പി​റ​ന്നാ​ളു​ണ്ട്. ന​മ്മ​ൾ ത​ന്നെ "ഹാ​പ്പി ബ​ർ​ത്ത് ഡേ' ​എ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ന​മ്മ​ൾ പി​റ​ന്ന നാ​ൾ  ആ​ർ​ക്കാ​ണു ഹാ​പ്പി ബ​ർ​ത്ത് ഡേ ​ആ​കു​ന്ന​ത്?  പി​റ​ന്ന നാ​ളി​ൽ ന​മു​ക്ക് അ​ത് ഹാ​പ്പി ബ​ർ​ത്ത് ഡേ ​ആ​യി​രു​ന്നോ? എ​ന്നി​ട്ടും ന​മ്മ​ൾ ചീ​വി​ടു ക​ര​യു​ന്ന​പോ​ലെ നീ​ണ്ട വാ​യി​ൽ നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ! പി​റ​ക്കു​ന്പോ​ൾ കു​ട്ടി ക​ര​യ​ണം, ക​ര​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്! ന​മ്മ​ൾ പി​റ​ന്ന ദി​നം ന​മ്മു​ടെ അ​മ്മ​യ്ക്കും അ​ച്ഛ​നും "ഹാ​പ്പി ഡേ' ​ആ​യി​രു​ന്നോ?ഇ​തു വാ​യി​ക്കു​ന്ന നി​ങ്ങ​ൾ ഒ​ന്ന​റി​യ​ണം. നി​ങ്ങ​ൾ ഇ​ന്നു ഹാ​പ്പി ബ​ർ​ത്ത് ഡേ ​എ​ന്നു വി​ളി​ക്കു​ന്ന, നി​ങ്ങ​ൾ​ക്ക് ഓ​ർ​മ്മ​യി​ല്ലാ​ത്ത ആ ​ദി​വ​സ​ത്തി​ന്, ഒ​രു ക​ഥ​യു​ണ്ട്.

ചി​ല​പ്പോ​ൾ നി​ങ്ങ​ളു​ടെ  പ​പ്പ​യും മ​മ്മി​യും നി​ങ്ങ​ളോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും. ചി​ല​പ്പോ​ൾ നി​ങ്ങ​ൾ കേ​ട്ടി​ട്ടു​പോ​ലു​മു​ണ്ടാ​കി​ല്ല.നി​ങ്ങ​ളു​ടെ ജീ​വ​ൻ സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ൻ, നി​ങ്ങ​ളു​ടെ ജീ​വി​തം സ​ന്തോ​ഷ​ഭ​രി​ത​മാ​കാ​ൻ നി​ങ്ങ​ള​റി​യാ​തെ മാ​താ​പി​താ​ക്ക​ളും മ​റ്റു​ള്ള​വ​രും ഏ​റ്റെ​ടു​ത്ത ക​ണ​ക്കി​ല്ലാ​ത്ത ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഓ​ർ​മ​യെ​യാ​ണ് ന​മ്മി​ൽ പ​ല​രും ഹാ​പ്പി ബ​ർ​ത്ത് ഡേ ​എ​ന്നു വി​ളി​ക്കു​ന്ന​ത്. വ​ള​രു​ന്പോ​ൾ ന​മ്മ​ൾ പി​റ​വി ന​ൽ​കി​യ​വ​രെ മ​റ​ന്നേ​ക്കാം. എ​ന്നാ​ൽ, അ​വ​ർ മ​റ​ക്കി​ല്ല. ന​മ്മു​ടെ പി​റ​വി​യും ന​മ്മ​ൾ അ​റി​വി​നും സു​ബോ​ധ​ത്തി​നു മു​ന്പ് കാ​ട്ടി​ക്കൂ​ട്ടി​യ അ​സ​ഹ​നീ​യ​മാ​യ സ​ക​ല വി​ക്രി​യ​ക​ളും അ​വ​ർ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.

ഇ​ന്ന്, അ​ച്ചാ​ച്ച​ൻ മ​രി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പി​റ​ന്നാ​ളി​ലും ഒ​ന്നാ​മ​ത്തെ ഹാ​പ്പി ബ​ർ​ത്ത്ഡേ​യു​ടെ ഓ​ർ​മ​ക​ൾ പ​റ​ന്നു​വ​രു​ന്നു​ണ്ട്. ഈ ​ദി​ന​ത്തി​ലെ കാ​റ്റ​ല​ക​ളി​ൽ​പ്പോ​ലും മു​ഴ​ങ്ങു​ന്നു​ണ്ട് ആ ​ശ​ബ്ദം. നി​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ക​ഥ​ക​ൾ ഇ​ന്നു​ത​ന്നെ ചോ​ദി​ച്ച​റി​യാ​ൻ തു​ട​ങ്ങു​ക. അ​തു കേ​ൾ​ക്കാ​ൻ സ​മ​യം കൊ​ടു​ക്കു​ക. അ​പ്പോ​ൾ നി​ങ്ങ​ൾ അ​റി​യും നി​ങ്ങ​ളെ​ങ്ങ​നെ ഇ​ന്ന​ത്തെ നി​ങ്ങ​ളാ​യെ​ന്ന്. ആ ​അ​റി​വാ​ണ് മ​ക്ക​ളെ, ജീ​വി​ത​ത്തി​ന്‍റെ നി​റ​വ്.ആ​ശം​സ​ക​ളോ​ടെ,                                   സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

ഡി​സി​എ​ൽ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 26ന് ​ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും


തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 2026-27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ജൂ​ൺ 26-ന് ​തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ നിർമലഭവൻ സ്കൂളിൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് മാ​നേ​ജ​രു​മാ​യ റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ് ആ​ല​യ്ക്ക​ൽ, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡി​സി​എ​ൽ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ഡി​സി​എ​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ "കി​ക്ക് ഔ​ട്ടി'​ന്‍റെ സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ച് ന​ട​ക്കും.

കോ​ട്ട​യം പ്ര​വി​ശ്യാ ഡ​യ​റ​ക്ടേ​ഴ്സ് മീ​റ്റ് 27ന് കാഞ്ഞിരപ്പള്ളിയിലും പാലായിലും


കോ​ട്ട​യം: ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യാ ഡ​യ​റ​ക്ടേ​ഴ്സ് മീ​റ്റ് കോ​ട്ട​യം, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​ൺ 27-ന് ​ന​ട​ക്കും.കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, എ​രു​മേ​ലി, മ​ണി​മ​ല മേ​ഖ​ല​ക​ളി​ലെ ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം 27-നു ​രാ​വി​ലെ 9.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന നേ​തൃ​സം​ഗ​മ​വും ഡ​യ​റ​ക്ടേ​ഴ്സ് മീ​റ്റും കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത്, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ ബാ​ബു ടി.​ജോ​ൺ, ജോ​സ​ഫ് ആ​ന്‍റ​ണി, ഷാ​ജി., ഇ​ട​ത്തി​ൽ, സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും.

പാ​ലാ, അ​രു​വി​ത്തു​റ, ചേ​ർ​പ്പു​ങ്ക​ൽ, കു​റ​വി​ല​ങ്ങാ​ട്, രാ​മ​പു​രം മേ​ഖ​ല​ക​ളി​ലെ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം 27 ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​പാ​ലാ മേ​രി​മാ​ത പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും പ്ര​വി​ശ്യാ കോ​-ഓഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻചി​റ സി​എംഐ,​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ൽ​ബി​ൻ, മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ ജ​യ്സ​ൻ ജോ​സ​ഫ്, വി.​ടി. ജോ​സ​ഫ്, ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​ല്ലാ ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രും മേ​ഖ​ലാ സാ​ര​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up