വാഷിംഗ്ടൺ ഡിസി: സമാധാനക്കരാറിലെ നിബന്ധനകൾ പാലിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. കരാറിന്റെ ഭാഗമായി നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്.
ഇറാൻ കരാറിൽ സമ്മതിച്ച കാര്യങ്ങൾ ചെയ്തില്ലെങ്കിൽ, അഥവാ ആണവാഭിലാഷം ഉപേക്ഷിച്ചില്ലെങ്കിൽ യുഎസ് സൈന്യം ഇവിടെയുണ്ട്. ആവശ്യമെങ്കിൽ വീണ്ടും തുടങ്ങാൻ തയാറാണ്- ഹെഗ്സെത്ത് പറഞ്ഞു. യുഎസിന്റെ ഏതൊരു സൈനിക നടപടികളും ചർച്ചകളും ഇറാന്റെ ആണവായുധത്തെ കേന്ദ്രീകരിച്ചായിരിക്കും. ഹോർമുസ് തുറക്കുന്നതിന് സഹായിക്കാൻ തയാറായ യൂറോപ്യൻ രാജ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : US warns Iran blockade keep its word