x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ബ​ന​നി​ൽ അധിനിവേശം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ


Published: June 19, 2026 02:40 AM IST | Updated: June 19, 2026 02:40 AM IST

ബെ​​​​​യ്റൂ​​​​​ട്ട്: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ സ​​​​​മാ​​​​​ധാ​​​​​ന​​​​​ക്ക​​​​​രാ​​​​​ർ നി​​​​​ല​​​​​വി​​​​​ൽ​​​​​ വ​​​​​ന്നി​​​​​ട്ടും ല​​​​​ബ​​​​​ന​​​​​നി​​​​​ൽ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ. തെ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​ന​​​​​നു​​​​​ള്ളി​​​​​ൽ 10 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം വ്യാ​​​​​പി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം ഇ​​​​​പ്പോ​​​​​ഴും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഭീ​​​​​ഷ​​​​​ണി​​ തു​​​​​ട​​​​​ച്ചു​​​​​നീ​​​​​ക്കാ​​​​​ൻ സൈ​​​​​ന്യം തു​​​​​ട​​​​​ർ​​​​​ന്നും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​മെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം ത​​​​​ങ്ങ​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ടെ​​​​​ലി​​​​​ഗ്രാം ചാ​​​​​ന​​​​​ലി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ ഭാ​​​​​ഗ​​​​​ത്ത് ഇ​​​​​സ്രേലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ല​​​​​ബ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​റാ​​​​​ൻ-​​​​​അ​​​​​മേ​​​​​രി​​​​​ക്ക സ​​​​​മാ​​​​​ധാ​​​​​ന​​​​​ക്ക​​​​​രാ​​​​​ർ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​സ്രേലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു ഇ​​​​​തു​​​​​വ​​​​​രെ പ​​​​​ര​​​​​സ്യ​​​​​പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. ത​​​​​ന്‍റെ അ​​​​​ഭി​​​​​പ്രാ​​​​​യം പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഫോ​​​​​ക്സ് ന്യൂ​​​​​സി​​​​​ന് ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ നെ​​​​​ത​​​​​ന്യാ​​​​​ഹു പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

ഒ​​​​​രു ന​​​​​ല്ല കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ത​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും യോ​​​​​ജി​​​​​ക്കു​​​​​ക​​​​​യും വി​​​​​യോ​​​​​ജി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​റു​​​​​ണ്ടെ​​​​​ന്ന് ട്രം​​​​​പു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം സം​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ നേ​​​​​രി​​​​​ട്ട് പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ അ​​​​​ന്തി​​​​​മക​​​​​രാ​​​​​റി​​​​​ന്‍റെ പ​​​​​ക​​​​​ർ​​​​​പ്പ് അ​​​​​വ​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി ബു​​​​​ധ​​​​​നാ​​​​​ഴ്ച ന​​​​​ട​​​​​ന്ന പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഇ​​​​​സ്ര​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഇ​​​​​ത് ത​​​​​ള്ളി ഇ​​​​​സ്ര​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

Tags : Israel attack Lebanon

Recent News

Corehub Up